ക്യൂബയിൽ പ്രതിഷേധക്കാർ തടഞ്ഞുവച്ച വൈദികാർത്ഥിയെ വിട്ടയച്ചു

ക്യൂബയിൽ നടക്കുന്ന പ്രതിഷേധത്തിൽ 12-ാം തീയതി പുലർച്ചെ പ്രതിഷേധക്കാർ തടഞ്ഞുവച്ച വൈദികാർത്ഥി റാഫേൽ ക്രൂസ് ദാവോറയെ വിട്ടയച്ചു. ക്യൂബയിലെ കാമാഗീ അതിരൂപതയിലെ വൈദികാർത്ഥിയാണ് 26 -കാരനായ റാഫേൽ ക്രൂസ്. പ്രതിഷേധക്കാരുടെ ഇടയിൽ അകപ്പെട്ടുപോയതിനെ തുടർന്നാണ് ഇദ്ദേഹത്തെ തടഞ്ഞുവെച്ചത്.

ഫിഡൽ കാസ്ട്രോ അധികാരമേറ്റതിനുശേഷം 62 വർഷത്തിനിടയിലെ ഏറ്റവും വലിയ പ്രതിഷേധമാണ് ജൂലൈ പതിനൊന്ന് മുതൽ ക്യൂബയിൽ നടക്കുന്നത്. പ്രതിഷേധത്തെ തുടർന്ന് ആയിരക്കണക്കിന് ആളുകൾ തെരുവിലിറങ്ങി. സ്വാതന്ത്ര്യത്തിനും സ്വേച്ഛാധിപത്യത്തിന്റെ അന്ത്യത്തിനും രാജ്യത്തെ പ്രതിസന്ധിയിൽ നിന്ന് പുറത്തെടുക്കുന്ന മാറ്റങ്ങൾക്കുമായിട്ടാണ് പ്രതിഷേധക്കാരുടെ മുറവിളി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.