പുരുഷ സ്വയം സഹായസംഘം സംഗമം

കൊച്ചി: വരാപ്പുഴ അതിരൂപത സാമൂഹ്യ സേവന വിഭാഗം എറണാകുളം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെയും കേരള ലേബര്‍ മൂവ്‌മെന്റിന്റെയും കീഴില്‍ പ്രവര്‍ത്തിക്കുന്ന പുരുഷ സ്വയം സഹായസംഘം മൂന്നാം ഫൊറോനയുടെ സംഗമം 28-ന് ഞായറാഴ്ച നടത്തുന്നു.

കലൂര്‍ സെന്റ് ഫ്രാന്‍സിസ് സേവ്യേഴ്‌സ് പള്ളിക്കു സമീപം സെന്റ് ജോവാക്കിം സ്‌കൂള്‍ ഹാളില്‍ ഉച്ചയ്ക്കുശേഷം 2.30-ന് ചേരുന്ന സംഗമം സെന്റ് ആന്റണീസ് തീര്‍ത്ഥാടന കേന്ദ്രം റെക്ടര്‍ ഫാ. മാര്‍ട്ടിന്‍ അഴിക്കകത്ത് ഉദ്ഘാടനം ചെയ്യും. കെഎല്‍എം വരാപ്പുഴ അതിരൂപത പ്രസിഡന്റ് ജോണ്‍സണ്‍ കാനപ്പിള്ളി അധ്യക്ഷത വഹിക്കും. കെഎല്‍എം അതിരൂപതാ ഡയറക്ടര്‍ ഫാ. ജോബ് കുണ്ടോണി അനുഗ്രഹപ്രഭാഷണം നടത്തും. കൊച്ചി നഗരസഭാംഗങ്ങളായ ഗ്രേയ്‌സി ജോസഫ്, അരിസ്റ്റോട്ടില്‍, നന്മ ഫെഡറേഷനംഗം ടി. എ. ആല്‍ബി, ജോണ്‍സണ്‍ പള്ളത്തുശ്ശേരി എന്നിവര്‍ പ്രസംഗിക്കും.

വരാപ്പുഴ അതിരൂപതയുടെ വിവിധ ഭാഗങ്ങളിലായി സാമൂഹിക, സാമ്പത്തിക, സാംസ്‌ക്കാരിക മാറ്റങ്ങള്‍ക്കായി 450-ല്‍ പരം പുരുഷ സ്വയം സഹായ സംഘങ്ങളാണ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതെന്ന് കെഎല്‍എം ഡയറക്ടര്‍ ഫാ. ജോബ് കുണ്ടോണി, ജനറല്‍ സെക്രട്ടറി മാത്യു ഹിലരി കയ്യാത്ത് എന്നിവര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.