ആത്മനിയന്ത്രണം

ജിന്‍സി സന്തോഷ്‌

“ഒരു വസ്തു കാണുന്നതല്ല; അതിൽ ദൃഷ്ടി ഉറപ്പിക്കുന്നതാണ് ആത്മനാശത്തിന് കാരണമാകുന്നത്” – വി. ഫ്രാൻസിസ് സാലസ്.

ഒരാളുടെ വ്യക്തിത്വം നിര്‍ണ്ണയിക്കുന്നതിൽ ആത്മനിയന്ത്രണത്തിന് വലിയ പങ്കുണ്ട്. കോട്ടയില്ലാത്ത പട്ടണം അരക്ഷിതാവസ്ഥയിലായിരിക്കുന്നതു പോലെ ആത്മനിയന്ത്രണമില്ലാത്ത മനുഷ്യനെ ശത്രുക്കൾക്ക് പെട്ടന്ന് കീഴ്പ്പെടുത്താനാകും. “ആത്മസംയമനമുള്ള ഹൃദയം കർത്താവ് നിയന്ത്രിക്കുന്ന അരുവിയാണ്” (സുഭാ. 21:1).

നിഷിദ്ധമായ സ്പർശനദർശനങ്ങളിൽ നിന്ന്  അകന്നുനില്‍ക്കണമെങ്കിൽ ആത്മസംയമനം കൂടിയേ തീരൂ. അവിചാരിതമായ ഒരു നോട്ടം ആവേശകരവും ബോധപൂർവ്വവുമായ ഒരു കാഴ്ചയും ആസ്വാദനവുമായി മാറുമ്പോൾ അനിയന്ത്രിതമായ തിന്മയിലേക്ക് അത് വഴി തെളിക്കുന്നു. കാട്ടാളനെ ഋഷിയാക്കുന്ന, വേശ്യയെ വിശുദ്ധയാക്കുന്ന, തിന്മയെ നന്മയാക്കുന്ന, നരകത്തെ സ്വർഗ്ഗമാമാക്കുന്ന ചിന്തയത്രെ ക്രിയാത്മക ചിന്ത.

“ആയിരം പേരെ ആയിരം യുദ്ധങ്ങളിൽ ജയിക്കുന്നതിനേക്കാൾ സ്വയം ജയിക്കുന്നതാണ് മഹാവിജയം” – ശ്രീ. ബുദ്ധന്‍.

ജിന്‍സി സന്തോഷ്‌

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.