ഛത്തീസ്ഗഡിലെ ക്രൈസ്തവർക്ക് സംരക്ഷണം നൽകുവാൻ ആവശ്യം  

ഛത്തീസ്ഗഡിലെ ക്രിസ്ത്യൻ സമൂഹങ്ങൾ നേരിടുന്ന ആക്രമണത്തിൽ നിന്നും അവർക്കു സംരക്ഷണം ഉറപ്പാക്കണം എന്ന് മുഖ്യമന്ത്രി ഭുപെശ് ബഘേലിനോട് ആവശ്യപ്പെട്ട് ദി ഇവാഞ്ചലിക്കൽ ഫെലോഷിപ്പ് ഓഫ് ഇന്ത്യ. കോണ്ടഗോൺ ജില്ലയിലാണ് ക്രൈസ്തവർക്ക് മേൽ വ്യാപകമായ ആക്രമണം നടക്കുന്നത്.

സെപ്റ്റംബർ 22 , 23 തീയതികളിൽ പതിനാറോളം ക്രിസ്ത്യൻ ഭവനങ്ങൾ ആണ് തകർക്കപ്പെട്ടത്. ക്രൈസ്തവർ പോലീസിൽ പരാതി നൽകിയെങ്കിലും കലാപകാരികൾക്കെതിരെ ഒരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല. തന്നെയുമല്ല അധികാരികൾ ഒത്തുതീർപ്പ് അംഗീകരിക്കാൻ ഇരകൾക്ക് മേൽ സമ്മർദ്ദം ചെലുത്തുകയും ചെയ്യുന്നു. ഈ സാഹചര്യത്തിൽ ക്രൈസ്തവരുടെ സുരക്ഷാ ഉറപ്പാക്കണം എന്നും ഭരണഘടന അനുവദിക്കുന്ന വിശ്വാസം സംരക്ഷിക്കുന്നതിനുള്ള അവകാശം നടപ്പാക്കുന്നതിന് അവസരം ഒരുക്കണം എന്നും ഇഎഫ്ഐ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

കൂടാതെ കലാപകാരികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം എന്നും ആക്രമിക്കപ്പെട്ട ക്രൈസ്തവർക്ക് നീതി ലഭ്യമാക്കണം എന്നും ഇവർ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.