വി. യൗസേപ്പിന്റെ സഹായം തേടാം: ഫ്രാൻസിസ് പാപ്പാ

സമൂഹത്തിന്റെ പ്രാന്തപ്രദേശങ്ങളിൽ നിന്നു വന്ന വി. യൗസേപ്പ്, നാം മറ്റുള്ളവരെ നോക്കിക്കാണുന്ന രീതിയെ മാറ്റുവാൻ സഹായിക്കട്ടെ എന്ന് പാപ്പാ ട്വിറ്ററിൽ കുറിച്ചു. സമൂഹത്തിൽ ഉപേക്ഷിക്കപ്പെട്ടവരും മാറ്റിനിർത്തപ്പെട്ടവരുമായ മനുഷ്യരെ പരിപാലിക്കാൻ വി. യൗസേപ്പിതാവ് സഹായിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതുവഴി പുതിയ ഒരു വീക്ഷണകോണിൽ നിന്ന് മറ്റുള്ളവരെ നോക്കാനും സമൂഹത്തിൽ മാറ്റിനിർത്തപ്പെട്ട ആളുകളെ സഹായിക്കാനും പരിപാലിക്കാനും നമുക്കാവട്ടെ എന്നും പാപ്പാ ആശംസിച്ചു. നവംബർ 17 ബുധനാഴ്ച വത്തിക്കാനിലെ വി. പോൾ ആറാമൻ ഹാളിൽ വച്ചു നടത്തിയ പൊതുകൂടിക്കാഴ്ചാ സമ്മേളനത്തിൽ പഠിപ്പിച്ച അവസരത്തിൽ, വി. യൗസേപ്പിതാവിനെക്കുറിച്ച് സംസാരിച്ചതുമായി ബന്ധപ്പെടുത്തിയാണ് ഇങ്ങനെയൊരു സന്ദേശം അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്.

കടപ്പാട്: വത്തിക്കാൻ ന്യൂസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.