മൂന്ന് ജ്ഞാനികളെപ്പോലെ ക്രിസ്തുവിനെ അന്വേഷിക്കാൻ ആഹ്വാനം ചെയ്ത് മാർപാപ്പ

ജ്ഞാനികൾ ചെയ്തതുപോലെ തുറന്ന മനസ്സോടെ, ലോകത്തിന്റെ വെളിച്ചമായ ക്രിസ്തുവിനെ അന്വേഷിക്കാൻ ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പ. 2022 -ലെ എപ്പിഫനി തിരുനാളിനോട് അനുബന്ധിച്ചു നൽകിയ സന്ദേശത്തിലാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

“മൂന്ന് ജ്ഞാനികളെപ്പോലെ തുറന്ന മനസ്സോടെ ലോകത്തിന്റെ വെളിച്ചമായ ക്രിസ്തുവിനെ അന്വേഷിക്കാൻ സാധിക്കട്ടെ. കർത്താവിന്റെ എപ്പിഫനി, ദൈവം നമുക്കു വേണ്ടിയും നമ്മുടെ രക്ഷക്കു വേണ്ടിയും സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങിവന്നുവെന്ന് നമ്മെ ഓർമ്മിപ്പിക്കുന്നു. മാത്രമല്ല, ആത്മാർത്ഥതയോടെയുള്ള ഓരോ വ്യക്തിയുടെയും ആത്മാവിൽ ദൈവപുത്രൻ ഉണ്ടെന്ന് ഇത് നമ്മെ കാണിച്ചുതരുന്നു” – ജനുവരി അഞ്ചിന് വത്തിക്കാനിലെ പോൾ ആറാമൻ ഹാളിൽ നടന്ന പൊതുസദസ്സിൽ പരിശുദ്ധ പിതാവ് വെളിപ്പെടുത്തി.

“ക്രിസ്തുവിന്റെ പ്രകാശത്തെ പിന്തുടർന്ന് നമുക്ക് ഈ പുതുവർഷത്തിൽ നടക്കാം. അവന്റെ സാന്നിധ്യം നമ്മുടെ ഹൃദയങ്ങളിലും കുടുംബങ്ങളിലും ജോലിസ്ഥലങ്ങളിലും മാതൃരാജ്യത്തിലും തുളച്ചുകയറട്ടെ. ഞാൻ നിങ്ങളെ പൂർണ്ണഹൃദയത്തോടെ അനുഗ്രഹിക്കുന്നു” – പാപ്പ ഉപസംഹരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.