ബുർക്കീന ഫാസോയിലെ സുരക്ഷ ഓരോ ദിവസവും കൂടുതൽ വഷളാകുന്നുവെന്ന് വൈദികൻ

ബുർക്കീനാ ഫാസോയിൽ ഓരോ ദിവസവും വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങൾ ആയിരക്കണക്കിന് ആളുകളെ മരണത്തിലേക്ക് നയിക്കുകയും 1.4 ദശലക്ഷം ആളുകൾ പലായനം ചെയ്യാൻ നിർബന്ധിതരാകുകയും ചെയ്തതായി വത്തിക്കാൻ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

“രാജ്യത്തിന്റെ സുരക്ഷ അനുദിനം വഷളായിക്കൊണ്ടിരിക്കുകയാണ്. സായുധസംഘങ്ങൾ മുന്നേറുന്നു, സൈന്യത്തിനെതിരെ ആക്രമണങ്ങൾ നടക്കുന്നു, ജനങ്ങൾക്കെതിരെ ആക്രമണങ്ങൾ വർദ്ധിക്കുന്നു. തട്ടിക്കൊണ്ടു പോകലും സ്വത്തുക്കൾ കണ്ടുകെട്ടലും ദിനംപ്രതി ഇവിടെ നടക്കുന്നു. ഇവിടെ സ്കൂളുകളും  അടഞ്ഞുകിടക്കുകയാണ്. നഗരഭരണത്തിന്റെ അവസ്ഥ അപകടകരമാണ്” – ഫാദ ഗ്വോർമോ രൂപതയിലെ വൈദികനായ ഫാ. എറ്റിയെന്ന തണ്ടംബ പറയുന്നു.

2015 മുതൽ ബുർക്കീന ഫാസോയെയും ആഫ്രിക്കയിലെ സഹേൽ മേഖലയെയും ജിഹാദിസ്റ്റ് കലാപം വളരെ രൂക്ഷമായി ബാധിച്ചിട്ടുണ്ട്. ഈ മാസാദ്യം, ഒരു സുരക്ഷാ പോസ്റ്റിനു നേരെയുണ്ടായ ആക്രമണത്തിൽ കുറഞ്ഞത് അമ്പത്തിമൂന്നു പേരെങ്കിലും കലാപകാരികളാൽ കൊല്ലപ്പെട്ടിരുന്നു. ഇത്തരം ആക്രമണങ്ങൾ നിയന്ത്രിക്കുന്നതിൽ സർക്കാർ പരാജയപ്പെടുന്നതിൽ പ്രതിഷേധം ഉയരുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.