ക്രിസ്മസ് ആഘോഷം മുടക്കാന്‍ 144 ാം വകുപ്പ്: പോലീസ് നടപടി തെറ്റെന്ന് കോടതി

ലക്‌നൗ: ഉത്തര്‍പ്രദേശിലെ കൗശാംബിയിലെ ബിര്‍നര്‍ ഗ്രാമത്തില്‍ ക്രിസ്മസ് ആഘോഷം വിലക്കാന്‍  പോലീസിന്റെ 144ാം വകുപ്പ് പ്രകാരമുള്ള നിരോധനം. തീരുമാനം തെറ്റാണെന്ന് അലഹാബാദ് ഹൈക്കോടതി.

തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിനോടനുബന്ധിച്ചു പുറപ്പെടുവിച്ച 144ാം വകുപ്പു പ്രകാരമുള്ള നിരോധനം നിലവിലുണ്ടെന്നും അതിനാല്‍ ക്രിസ്മസ് ആഘോഷം പാടില്ലെന്നുമായിരുന്നു പോലീസിന്റെ കണ്ടെത്തല്‍. ഇതിനെതിരേ സഞ്ജയ് സിംഗ് എന്നയാളിന്റെ നേതൃത്വത്തില്‍ 35 െ്രെകസ്തവര്‍ അലാഹാബാദ് ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന് ചീഫ് ജസ്റ്റീസ് ഡി.ഡി. ദോസലെയും ജസ്റ്റീസ് എം.കെ. ഗുപ്തയും ഉള്‍പ്പെട്ട ബെഞ്ചാണ് നടപടി ചോദ്യെ ചെയ്തു കൊണ്ട് വിധി പ്രഖ്യാപിച്ചത്. ക്രിസ്മസിനുമുന്പ് ഹര്‍ജിക്കാരുടെ അപേക്ഷയില്‍ തീരുമാനമെടുക്കാനും കോടതി പോലീസിനോടു നിര്‍ദേശിച്ചു.

144ാം വകുപ്പ് തെരഞ്ഞെടുപ്പു ദിവസങ്ങളിലേക്കായിരുന്നെന്നും ഇനി അതിനു പ്രാബല്യമില്ലെന്നും ഏതുമതക്കാര്‍ക്കും സമാധാനപരമായി ആഘോഷങ്ങള്‍ നടത്താന്‍ അവകാശമുണ്ടെന്നും അധികൃതര്‍ അതു നിഷേധിക്കരുതെന്നും വ്യക്തമാക്കിയാണു കോടതി വ്യക്തമാക്കി. സര്‍ക്കാര്‍ അഭിഭാഷകന്‍ ഉച്ചഭാഷിണി ഉപയോഗത്തെപ്പറ്റി ചോദിച്ചപ്പോഴും കോടതി കര്‍ക്കശമായ നിര്‍ദേശം നല്കി. ഉച്ചഭാഷിണി ഉപയോഗം സംബന്ധിച്ച നിബന്ധനകള്‍ പാലിക്കുന്നിടത്തോളം കാലം നിങ്ങള്‍ക്ക് അതു തടയാന്‍ എന്തുകാര്യമെന്നും കോടതി ചോദിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ