എമരിറ്റസ് ബനഡിക്ട് പാപ്പാ ശാരീരികമായി തികച്ചും ദുർബലന്‍: സെക്രട്ടറി ബിഷപ്പ് ജോര്‍ജ് ഗൺ‌സ്വെയ്ൻ

എമരിറ്റസ് ബനഡിക്ട് പാപ്പാ മാനസികമായി വളരെ ജാഗ്രത പുലർത്തുന്നുണ്ടെങ്കിലും ശാരീരികമായി വളരെ ദുർബലമായ അവസ്ഥയിലാണെന്ന് അദ്ദേഹത്തിന്റെ പേഴ്സണൽ സെക്രട്ടറി ബിഷപ്പ് ജോര്‍ജ് ഗൺ‌സ്വെയ്ൻ. ജർമ്മൻ പത്രത്തിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

വത്തിക്കാനിലെ മെറ്റൽ എക്ലേസിയ ആശ്രമത്തിൽ വച്ചാണ് ഇത്തവണ ബനഡിക്ട് പതിനാറാമൻ പാപ്പയോടൊപ്പം ക്രിസ്മസും പുതുവത്സരവും ആഘോഷിച്ചതെന്നും ബിഷപ്പ് ഗൺസ്വിൻ പറഞ്ഞു. “ബനഡിക്ട് പാപ്പയോടൊപ്പം എല്ലാ ദിവസവും ജപമാല പ്രാർത്ഥനയിലും മറ്റ് പ്രാർത്ഥനകളിലും പങ്കുകൊള്ളുന്നു. ഓരോ പുരോഹിതനും, ബിഷപ്പും, മാർപാപ്പയും, തനിക്കുവേണ്ടി മാത്രമല്ല പ്രാർത്ഥിക്കുന്നത്. തന്നെ ഭരമേൽപ്പിച്ച ദൈവജനത്തിനുവേണ്ടിയും പ്രാർത്ഥിക്കുന്നു. പ്രത്യേകിച്ച് പ്രാർത്ഥിക്കാൻ കഴിയാത്തവർക്കു വേണ്ടിയും” – അദ്ദേഹം പറഞ്ഞു.

ഈ അഭിമുഖത്തിൽ, കഴിഞ്ഞ വർഷത്തിലെ വെല്ലുവിളികളെക്കുറിച്ചും ബിഷപ്പ് ഗൺസ്വീൻ സംസാരിച്ചു. കോവിഡ് പ്രതിസന്ധികൾക്കിടയിലും ദൈവം പരിപാലിച്ച നിമിഷങ്ങൾക്കായി അദ്ദേഹം നന്ദി പറയുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.