രോഗബാധിതർക്കായി പ്രത്യേക വിശുദ്ധ കുർബാന അർപ്പിച്ച് ബെനഡിക്റ്റ് പാപ്പായുടെ സെക്രട്ടറി

രോഗാവസ്ഥയിൽ കഴിയുന്ന ലോകം മുഴുവനും ഉള്ള ജനത്തിനായി പ്രാർത്ഥയേകാന്‍ വിശുദ്ധ കുർബാന അർപ്പിച്ചു പ്രാർത്ഥിച്ചു കൊണ്ട് എമിരിറ്റസ് ബെനഡിക്റ്റ് പതിനാറാമൻ പാപ്പായുടെ സെക്രട്ടറി ബിഷപ്പ് ജോർ‌ജ്‌ ഗൺ‌സ്വെയ്ൻ. മനോപ്പെല്ലോയിലെ ‘ഹോളി വെയിൽ’ ദേവാലയത്തിൽ വച്ചാണ് രോഗികളായവർക്കായി പ്രത്യേകം വിശുദ്ധ കുർബാന അർപ്പിച്ചു അദ്ദേഹം പ്രാർഥിച്ചത്.

മധ്യ ഇറ്റലിയിലെ അബ്രുസോ മേഖലയിലെ മനോപ്പെല്ലോയിലാണ് “ഹോളി വെയിലിന്റെ” ദൈവാലയം സ്ഥിതിചെയ്യുന്നത്. എല്ലാ രോഗികളിലേയ്ക്കും വേദനിക്കുന്നവരിലേയ്ക്കും ക്രിസ്തുവിന്റെ കരുണയുള്ള നോട്ടം എത്തട്ടെയെന്നു അദ്ദേഹം വിശുദ്ധ കുർബാനയിൽ പ്രാർത്ഥിച്ചു. കൊറോണ വൈറസ് പകർച്ച വ്യാധിയെ തുടർന്നുള്ള നിയന്ത്രണങ്ങൾക്കിടയിലും ഈ ദൈവാലയത്തിൽ എത്തി ഈശോയുടെ തിരുമുഖത്തിന്റെ ചിത്രത്തിന് മുൻപാകെ പ്രാർത്ഥിക്കുവാനും ബലിയർപ്പിക്കുവാനും കഴിഞ്ഞതിൽ അദ്ദേഹം സന്തോഷം രേഖപ്പെടുത്തി.

400 വർഷങ്ങൾക്കു ശേഷം ഈ ദൈവാലയം ആദ്യമായി സന്ദർശിച്ച പാപ്പാ ബെനഡിക്റ്റ് പതിനാറാമൻ ആയിരുന്നു. 2006 സെപ്റ്റംബർ ഒന്നാം തീയതിയാണ് ആ സന്ദർശനം നടന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.