ആധുനിക ലോകത്ത് സന്തോഷത്തോടെയിരിക്കാന്‍ എന്താണ് വഴി

ഗുരോ, നിത്യജീവന്‍ പ്രാപിക്കാന്‍ ഞാന്‍ എന്ത് നന്മയാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് വി. മത്തായിയുടെ സുവിശേഷത്തില്‍ ഒരു ധനികനായ വ്യക്തി ഈശോയോട് ചോദിക്കുന്നുണ്ട്. ഇതേ ചോദ്യം നമ്മില്‍ പലരും നിരന്തരം ചോദിക്കുന്നതാണ്. ‘ഈ ആധുനിക ലോകത്ത് സന്തോഷമായിരിക്കുക സാധ്യമാണോ?’

വാസ്തവത്തില്‍, ധനികനായ യുവാവ് ചോദിച്ച അതേ ചോദ്യമാണ് നമ്മളും ചോദിക്കുന്നത്. അയാളോടും നിങ്ങളോരോരുത്തരോടും ക്രിസ്തു മറുപടി പറയുന്നു: “അത് സാധ്യമാണ്. ജീവനില്‍ പ്രവേശിക്കുവാന്‍ അഭിലഷിക്കുന്നുവെങ്കില്‍ പ്രമാണങ്ങള്‍ അനുസരിക്കുക.” അവിടുന്ന് തുടര്‍ന്നു: “നീ പൂര്‍ണ്ണനാകാന്‍ ആഗ്രഹിക്കുന്നെങ്കില്‍ പോയി നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രര്‍ക്ക് കൊടുക്കുക. പിന്നെ വന്ന് എന്നെ അനുഗമിക്കുക.”

ദൈവം നിശ്ചയിക്കുന്ന ചുമതലകള്‍ നിറവേറ്റിയില്ലെങ്കില്‍ മനുഷ്യന് സന്തോഷം ലഭിക്കുകയില്ലെന്നാണ് ഈ വാക്കുകള്‍ അര്‍ത്ഥമാക്കുന്നത്. എപ്രകാരം സന്തോഷം സാധ്യമാണ് എന്ന ചോദ്യത്തിനു മാത്രമല്ല ക്രിസ്തു ഉത്തരം തരുന്നത്. അതിലും അധികമായി എങ്ങനെ സന്തോഷവാനാകാം, ഏത് വ്യവസ്ഥയില്‍ സന്തോഷവാനാകാം എന്നും ഈശോ ഈ ഉത്തരത്തിലൂടെ പറഞ്ഞുതരുന്നുണ്ട്. അവിടുത്തെ വാക്കുകള്‍ ശ്രദ്ധാപൂര്‍വ്വം ചിന്തിച്ച് നിങ്ങളെ തന്നെ മാറ്റിയെടുക്കാന്‍ സദാ പരിശ്രമിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.