ഒരാഴ്‌ചയ്‌ക്കിടെ ദിവ്യകാരുണ്യത്തിനു നേരെ രണ്ടാം തവണയും ആക്രമണം: മെക്സിക്കൻ വിശ്വാസികൾ ആശങ്കയിൽ

മെക്സിക്കോയിൽ മോറിലോസിലെ രൂപതയിലെ ഒരു ചാപ്പലിൽ ഒരാഴ്ചയ്ക്കിടയിൽ രണ്ടാം തവണയും ദിവ്യകാരുണ്യം ആക്രമിക്കപ്പെട്ടു. അക്രമികൾ ചാപ്പൽ നശിപ്പിക്കുകയും കൊള്ളയടിക്കുകയും ചെയ്തു. ചാപ്പലിൽ നിന്ന് ദിവ്യകാരുണ്യം മോഷ്ടിക്കപ്പെട്ടു. ലിമയിലെ ഗ്വാഡലൂപ്പ മാതാവിന്റെ ചാപ്പലിൽ നിന്നുമാണ് അക്രമികൾ ദിവ്യകാരുണ്യം മോഷ്ടിച്ചത്.

ആദ്യത്തെ ആക്രമണത്തിനും മോഷണത്തിനും ശേഷം നാലു ദിവസങ്ങൾ മാത്രം പിന്നിട്ടപ്പോഴാണ് രണ്ടാമത്തെ ആക്രമണം. “മോഷ്ടാക്കൾ ദൈവത്തെപ്പോലും ബഹുമാനിക്കുന്നിലെന്നത് ഏറെ സങ്കടകരവും ആശങ്കയുളവാക്കുന്നതുമാണ്. അവർ ചെയ്യുന്നതെന്തെന്ന് അവർ അറിയില്ല; പിതാവേ അവരോട് ക്ഷമിക്കേണമേ” എന്ന് മെക്സിക്കൻ സഭാധികാരി മോൺസ്. റാമോൺ കാസ്ട്രോ പറഞ്ഞു.

മെക്സിക്കൻ പീസ് ഇന്റക്സിന്റെ പഠനപ്രകാരം അക്രമം കൂടുതലുള്ള 32 സംസ്ഥാനങ്ങളിൽ ഒൻപതാം സ്ഥാനത്താണ് മൊറീലോസ്. ഈ വർഷം ജൂലൈ 20 വരെ മോറിലോസിൽ 661 കൊലപാതകങ്ങളും എട്ടു തട്ടിക്കൊണ്ടു പോകൽ കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.