നീസ് ഭീകരാക്രമണം: സംശയാസ്പദമായി ഒരാള്‍ കൂടി അറസ്റ്റില്‍

നീസിലെ നോട്ര ഡാം കത്തീഡ്രലുമായി ബന്ധപ്പെട്ട് നടന്ന ഭീകരക്രമണത്തിൽ 47 -കാരനെ പോലീസ് അറസ്റ്റ് ചെയ്തതായി ഫ്രഞ്ച് ഉദ്യോഗസ്ഥർ പറഞ്ഞു. ഒക്ടോബർ 29 -ന് ആയിരുന്നു ഒരു തീവ്രവാദി ദൈവാലയത്തിൽ പ്രവേശിച്ച് മൂന്ന് പേരെ കൊലപ്പെടുത്തിയത്.

കൊലപാതകി ‘അള്ളാഹു അക്ബർ’ എന്ന് ആക്രോശിച്ചുകൊണ്ടായിരുന്നു കൊല നടത്തിയത്. സെപ്റ്റംബർ അവസാനത്തോടെ യൂറോപ്പിൽ എത്തിയതാണ് അക്രമി. ഫ്രാൻസിലേക്ക് പോകുന്നതിനുമുമ്പ് ഇയാൾ ഇറ്റാലിയൻ ദ്വീപായ ലാംപെഡൂസയിൽ നിന്നാണ് അറസ്റ്റിലായത്. അറസ്റ്റിലായ രണ്ടാമത്തെ വ്യക്തിക്കു ആക്രമണകാരിയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.

ഈ മാസം ആദ്യം നടന്ന ഇസ്ലാമിക ഭീകരാക്രമണത്തിൽ പാരീസ് സ്‌കൂൾ അധ്യാപികനായ സാമുവൽ പാറ്റിയെ ശിരഛേദം ചെയ്തതിനെ തുടർന്നാണ് നൈസിലെ ആക്രമണം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.