ഒറ്റപ്പെടല്‍ അനുഭവിക്കുന്ന സമയങ്ങളെ അതിജീവിക്കുവാന്‍ സഹായിക്കുന്ന വചനങ്ങള്‍

  ഞാന്‍ ഒറ്റയാണെന്ന് തോന്നല്‍. ഏറ്റവും അധികം ആളുകളെ അലട്ടുന്ന ഒരു പ്രശ്‌നമാണ് ഇത്. ഏകാന്തത, ആരോടും സംസാരിക്കാന്‍ കഴിയാത്ത അവസ്ഥ, ചുറ്റും ധാരാളം ആളുകള്‍ ഉണ്ടെങ്കിലും അവരോടൊന്നും മനസ് തുറക്കാന്‍ കഴിയാതെ വരുന്ന അവസ്ഥ. വളരെ നിസാരമെന്നു തോന്നാവുന്ന ഒരു കാര്യമാണ് ഇതെങ്കിലും ഒരാളെ നിരാശയിലേയ്ക്ക് തള്ളി വിടാന്‍ ഇതിലും വലുതായി ഒന്നും വേണ്ട.

  എന്നാല്‍ യഥാര്‍ഥത്തില്‍ നാം ഒറ്റപ്പെടുന്നുണ്ടോ? ഒരിക്കലും അല്ല. ഏതവസ്ഥയിലും നമ്മെ സ്വീകരിക്കാന്‍ ഒരു ദൈവം ഉണ്ട്. എന്നാല്‍ പലപ്പോഴും നമ്മുടെ അടുത്തു നില്‍ക്കുന്ന ദൈവത്തെ നാം തിരിച്ചറിയാറില്ല. ഏകാന്തതയുടെ നിമിഷങ്ങളെ അതിജീവിക്കുവാനും ദൈവസാന്നിധ്യം തിരിച്ചറിയുവാനും സഹായിക്കുന്ന ഏതാനും ബൈബിള്‍ വചനങ്ങള്‍ ഇതാ:

  1 . യുഗാന്ത്യം വരെ എന്നും ഞാന്‍ നിങ്ങളോട് കൂടെ ഉണ്ടാകും. (മത്താ:28 : 20 )

  2 . ശക്തരും ധീരരുമായിരിക്കുക. ഭയപ്പെടേണ്ടാ. അവരെപ്രതി പരിഭ്രമിക്കുകയും വേണ്ട. എന്തെന്നാല്‍ നിങ്ങളുടെ ദൈവമായ കര്‍ത്താവാണ് കൂടെ വരുന്നത് . അവിടുന്നു നിങ്ങളെ നിരാശപ്പെടുത്തുകയോ പരിത്യജിക്കുകയോ ഇല്ല. (നിയമാവര്‍ത്തനം : 31 :6 )

  3 . ഭയപ്പെടേണ്ട, ഞാന്‍ നിന്നോട് കൂടെയുണ്ട്. സംഭ്രമിക്കേണ്ട ഞാനാണ് നിന്റെ ദൈവം. ഞാന്‍ നിന്നെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും. എന്റെ വിജയകരമായ വലതുകൈ കൊണ്ട് ഞാന്‍ നിന്നെ താങ്ങി നിര്‍ത്തും. (ഏശയ്യാ. 41 :10 )

  4 . ശക്തനും ധീരനുമായിരിക്കണമെന്നും ഭയപ്പെടുകയോ പരിഭ്രമിക്കുകയോ ചെയ്യരുതെന്നും നിന്നോട് ഞാന്‍ കല്‍പ്പിച്ചിട്ടില്ലയോ. നിന്റെ ദൈവമായ കര്‍ത്താവ് നീ പോകുന്നിടത്തെല്ലാം നിന്റെ കൂടെ ഉണ്ടായിരിക്കും. ( ജോഷ്വ 1 : 9 )

  5 . അപ്പനും അമ്മയും എന്നെ ഉപേക്ഷിച്ചാലും കര്‍ത്താവ് എന്നെ കൈക്കൊള്ളും (സങ്കീ.27: 10)

  വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

  വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.