യഥാര്‍ത്ഥ വിശ്വാസത്തില്‍ വളരുവാന്‍ സഹായിക്കുക: സ്കോട്ടിഷ് യുവജനങ്ങള്‍

ആന്തരികമായി സ്പര്‍ശിക്കുവാനും രൂപാന്തരപ്പെടുത്തുവാനും സഹായിക്കുന്ന ആഴമായ വിശ്വാസത്തിലേയ്ക്ക് വളരുവാന്‍ ഞങ്ങളെ സഹായിക്കണം എന്ന് ഒരു സംഘം സ്കോട്ടിഷ് യുവജനങ്ങള്‍. യുവജനങ്ങള്‍ക്കായി ഉള്ള മെത്രാന്‍ സിനഡിനു അയച്ച കത്തിലാണ് ശരിയായ വിശ്വാസത്തിലേയ്ക്ക് വളരുവാന്‍ സഹായിക്കുന്ന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ യുവാക്കൾ ആരാഞ്ഞിരിക്കുക.

18 നും 35 നും ഇടയില്‍ പ്രായമുള്ള നൂറോളം യുവജനങ്ങള്‍ ഒപ്പുവെച്ച കത്ത് മെത്രാന്‍ സിനഡില്‍ പങ്കെടുക്കുന്ന ആർച്ച് ബിഷപ്പ് ലിയോ കഷ്‍ലിയുടെ പേരിലാണ് അയച്ചിരിക്കുന്നത്. യാഥാസ്ഥിതിക കത്തോലിക്കാ പഠനങ്ങള്‍ പ്രഖ്യാപിക്കുന്ന പുരോഹിതന്മാര്‍ വിശ്വാസം അതിന്റെ പൂര്‍ണ്ണതയില്‍ പഠിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. എങ്കിലും പലപ്പോഴും അത് ഹൃദയങ്ങളെ സ്പര്‍ശിക്കാറില്ല അല്ലെങ്കില്‍ ആഴമായ അനുഭവത്തിലേയ്ക്ക് കടക്കുന്നില്ല എന്ന് യുവജനങ്ങള്‍ അഭിപ്രായപ്പെടുന്നു.

തങ്ങള്‍ക്ക് ലഭിച്ചതില്‍ നിന്ന് ഉപരിയായി മനുഷ്യന്റെ തകര്‍ച്ചകളില്‍ അവരുടെ  ജീവിതത്തിലേയ്ക്ക് ക്രിസ്തുവിന്റെ പ്രകാശവും കരുണയും ചൊരിയുകയും ആ കൃപകളില്‍ നിന്ന് ജീവിതങ്ങളെ രൂപാന്തരപ്പെടുത്തുകയും ചെയ്യുന്ന ഒരു വിശ്വാസത്തിന്റെ അനുഭവമാണ് തങ്ങള്‍ ആഗ്രഹിക്കുന്നത് എന്ന് കത്തില്‍ വെളിപ്പെടുത്തുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.