പ്രൊട്ടസ്റ്റന്റ് വിഭാഗത്തില്‍ നിന്നും കത്തോലിക്കാ സഭയിലേക്ക്; ഇപ്പോൾ മകൻ വൈദികൻ

പ്രൊട്ടസ്റ്റന്റ് വിഭാഗത്തില്‍ നിന്നും കത്തോലിക്കാ സഭയിലേക്ക് കടന്നുവന്ന സ്കോട്ട് ഹാന്റെ മകൻ വൈദികപട്ടം സ്വീകരിച്ചു. അമേരിക്കൻ രൂപതയായ സ്റ്റ്യൂബെൻവില്ലിലെ സാൻ പെഡ്രോ പള്ളിയിൽ വച്ചാണ് മകൻ യിരെമ്യ ഹാൻ പൗരോഹിത്യം സ്വീകരിച്ചത്.

1986 ഈസ്റ്റർ ദിനത്തിലാണ് അദ്ദേഹം കത്തോലിക്കാ വിശ്വാസം സ്വീകരിച്ചത്. നാല് വർഷത്തിനുശേഷം 1990-ൽ ഭാര്യ കിംബർലിയും മാമ്മോദീസ സ്വീകരിച്ചു. ഇരുപതാം നൂറ്റാണ്ടിൽ പല പ്രൊട്ടസ്റ്റന്റുകാരും അനുകൂലിച്ചിരുന്ന അബോർഷൻ എന്ന ആശയത്തെ അദ്ദേഹം അനുകൂലിച്ചിരുന്നില്ല. സ്കോട്ടിനും കിംബർലിക്കും ആറ് മക്കളുണ്ട്. അവരിൽ ഇളയ ആളാണ് യിരെമ്യാവ്.

പൗരോഹിത്യത്തിലേക്കുള്ള യിരെമ്യാവിന്റെ നിയമനത്തിന് ദിവസങ്ങൾക്കു മുമ്പ്, സ്കോട്ട് തന്റെ മകൻ പുരോഹിതനാകുന്നതിന്റെ അർത്ഥത്തെക്കുറിച്ച് ഒരു സന്ദേശം എഴുതുകയും ചെയ്തിരുന്നു. തന്റെ മകൻ ഒരു വൈദികനാകുന്നതിലുള്ള സന്തോഷത്തിലാണ് ഈ പിതാവ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.