വി. നിക്കോളാസിന്റെ മുഖം പുനർനിർമ്മിച്ച് ശാസ്ത്രജ്ഞർ

ലിവർപൂളിലെ ജോൺ മൂറസ് സർവ്വകലാശാലയിലെ ശാസ്ത്രജ്ഞർ, ആധുനിക വ്യക്തിത്വത്തിന്റെ പ്രചോദനമായി അറിയപ്പെടുന്ന നാലാം നൂറ്റാണ്ടിലെ പ്രശസ്തനായ ബിഷപ്പ്, മൈറയിലെ വി. നിക്കോളാസിന്റെ, ഇതുവരെ സൃഷ്ടിച്ചതിൽ വച്ച് ഏറ്റവും റിയലിസ്റ്റിക് ആയ ഛായാചിത്രം അനാച്ഛാദനം ചെയ്തു. ലിവർപൂൾ ജോൺ മൂറസ് സർവ്വകലാശാലയുടെ ഫെയ്‌സ് ലാബിലെ ഗവേഷകർ മുഖ പുനർനിർമ്മാണ സംവിധാനവും ത്രീ-ഡി ഇന്ററാക്ടീവ് ടെക്‌നോളജിയും ഉപയോഗിച്ചാണ് ഛായാചിത്രം നിർമ്മിച്ചത്.

ലഭ്യമായ എല്ലാ തെളിവുകളും ചരിത്രപരമായ വസ്തുക്കളും അടിസ്ഥാനമാക്കിയാണ് ചിത്രം പുനർനിർമ്മാണം ചെയ്തതെന്ന് സർവ്വകലാശാല പ്രൊഫസർ കരോലിൻ വിൽക്കിൻസൺ പറഞ്ഞു.

എ.ഡി. 270-343 കാലഘട്ടത്തിലാണ് വി. നിക്കോളാസ് ജീവിച്ചിരുന്നത്. തെക്കൻ തുർക്കി മൈറയിലെ ബിഷപ്പായിരുന്നു അദ്ദേഹം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.