കടുവാക്കുളം എം.സി.ബി.എസ് എമ്മാവൂസ് പബ്ലിക് സ്‌കൂള്‍ വാര്‍ഷികാഘോഷം നടത്തി

കോട്ടയം കടുവാക്കുളം എം.സി.ബി.എസ് എമ്മാവൂസ് പബ്ലിക് സ്‌കൂളിലെ പതിനാലാമത് വാര്‍ഷിക ദിനാഘോഷത്തിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട കോട്ടയം എം.എല്‍.എ ശ്രീ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍വ്വഹിച്ചു. മാനേജര്‍ റവ.ഫാ. ഡൊമിനിക് മുണ്ടാട്ട് എം.സി.ബി.എസ്, പ്രിന്‍സിപ്പല്‍ റവ.ഫാ.ആന്‍ജോ കാരപ്പിള്ളി എം.സി.ബി.എസ്, സീ ടീ വി സരിഗമപ സെലബ്രറ്റി ലിബിന്‍ സ്‌കറിയ, കടുവാക്കുളം ലിറ്റില്‍ ഫ്‌ലവര്‍ പള്ളി വികാരി റവ.ഫാ വിവേക് കളരിത്തറയില്‍ എം.സി.ബി.എസ്, വാര്‍ഡ് മെമ്പര്‍ ശ്രീമതി ആനീ മാമന്‍, പി.റ്റി.എ പ്രസിഡന്റ് ശ്രീ പീറ്റര്‍ വി.ജോണ്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.