വിശുദ്ധ നാട്ടിൽ ക്രൈസ്തവ യുവജനങ്ങൾക്കായി 500 കോളേജ് സ്‌കോളർഷിപ്പുകൾ

വിശുദ്ധ നാട്ടിൽ ഫ്രാൻസിസ്കൻ സർവ്വകലാശാലായിൽ ക്രൈസ്തവ യുവജനങ്ങൾക്കായി അഞ്ഞൂറോളം സ്‌കോളർഷിപ്പുകൾ നൽകുന്നു. അതിനാൽ ഇനി പഠനത്തിന് വിദേശത്ത് പോകണമെന്നില്ല. വിശുദ്ധ നാട്ടിൽ ഇന്ന് ക്രിസ്ത്യൻ ജനസംഖ്യ അപകടകരമായ രീതിയിൽ ഓരോ വർഷവും കുറയുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.

ഓരോ വർഷവും മെച്ചപ്പെട്ട ജീവിതം തേടി വളരെയേറെപ്പേർ മറ്റ് സ്ഥലങ്ങളിലേക്ക് കുടിയേറുന്നു. ഈ ഒരു സാഹചര്യത്തിൽ ക്രിസ്ത്യാനികൾക്ക് പ്രതീക്ഷ നൽകിക്കൊണ്ട് വിശുദ്ധ നാട്ടിൽ തുടരാൻ അവരെ പ്രേരിപ്പിക്കുന്ന ഈ പുതിയ സംരംഭം വിശുദ്ധ നാട്ടിലെ ഫ്രാൻസിസ്കൻ സന്യാസിമാർ ആരംഭിക്കുന്നത്. ഓരോ വർഷവും 500 കോളേജ് സ്കോളർഷിപ്പുകൾ കസ്റ്റഡി ഓഫ് ഹോളി ലാൻഡ് ഈ പ്രദേശത്തെ  ക്രിസ്ത്യാനികൾക്കായി നൽകുന്നു.

“വിദേശത്ത് പഠിക്കാനായി പോകുന്ന ചെറുപ്പക്കാർ ഇവിടെ നിന്നും പുറത്തുപോയാൽ അവർ ഒരിക്കലും മടങ്ങിവരില്ല. ഈ സ്കോളർഷിപ്പുകൾ, ഗുണനിലവാരമുള്ള സർവകലാശാലാ വിദ്യാഭ്യാസവും വിജയകരമായ ഒരു കരിയറിന്റെ വാഗ്ദാനവും നൽകുന്നു.” – ബർസാറായ ബ്രദർ റാംസി സിദാവി പറഞ്ഞു. ഇവിടെയുള്ള വിദ്യാർത്ഥികളിൽ തൊണ്ണൂറ്റഞ്ചു ശതമാനം പേരും ഇപ്പോൾ നിയമ, മെഡിക്കൽ, എഞ്ചിനീയറിംഗ് മേഖലയിലാണ് ജോലി ചെയ്യുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.