സായേദ് പുരസ്‌കാരം ഗുട്ടറസ്സിനും ലത്തീഫ് സിയാറ്റിനും

1. സയേദ് പുരസ്‌കാരങ്ങള്‍

വിശ്വസാഹോദര്യത്തിനുള്ള പ്രഥമ സയേദ് പുരസ്‌ക്കാരം യുഎന്‍ സെക്രട്ടറി ജനറല്‍ അന്തോണിയോ ഗുട്ടറസ്സിനും, യുവജനങ്ങള്‍ സമാധാനത്തിന് എന്ന ഇമാദ് അസോസിയേഷന്റെ സ്ഥാപക ലത്തീഫ് ഇബ്‌നു സിയാറ്റനും സമ്മാനിച്ചു.

ഫെബ്രുവരി 4-നാണ് യുഎന്‍ പ്രഥമ വിശ്വാസാഹോദര്യ ദിനം ആചരിച്ചത്. പാപ്പായുടേയും ഈജിപ്തിലെ വലിയ ഇമാം ഷെയിക് അബ്ദുള്‍ അത് തയ്യീബിന്റെയും സാന്നിദ്ധ്യത്തില്‍ ലോകത്തിലെ വിവിധ മതനേതാക്കള്‍ അബുദാബിയില്‍ ചേര്‍ന്ന് ഒപ്പുവച്ച വിശ്വസഹോദര്യത്തിന്റെ പ്രഖ്യാപനത്തെ ആധാരമാക്കിയാണ് ഫെബ്രുവരി 4 മാനവസാഹോദര്യദിനമായി ആചരിക്കുവാന്‍ ഐക്യരാഷ്ട്ര സഭ തീരുമാനിച്ചത്.

വിശ്വസാഹോദര്യത്തിനായുള്ള പരമോന്നത കമ്മിറ്റിയാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. എമിറേറ്റ് രാഷ്ട്രങ്ങളുടെ പിതാവും അബുദാബിയുടെ ഭരണകര്‍ത്താവുമായിരുന്ന സയേദ് രാജാവിന്റെ സ്മരണാര്‍ത്ഥമാണ് ഈ പുരസ്‌കാരം സ്ഥാപിതമായിട്ടുള്ളത്.

2. അന്തോണിയോ ഗുട്ടറസ്സ്

ഐക്യരാഷ്ട്ര സഭയുടെ 2017 മുതലുള്ള സെക്രട്ടറി ജനറലാണ് പോര്‍ച്ചുഗീസുകാരനായ അന്തോണിയോ ഗുട്ടറസ്. 1995 മുതല്‍ 2002 വരെ പോര്‍ച്ചുഗലിന്റെ പ്രധാനമന്ത്രിയായിരുന്നു. 2022 ഡിസംബര്‍ 31 വരെയാണ് ഇപ്പോള്‍ 72 വയസ്സുള്ള ഗുട്ടറസ്സിന്റെ കാലാവധി. മാനവികതയുടെ പൊതുനന്മയ്ക്കും ലോകസമാധാനത്തിനുമായി ചെയ്തിട്ടുള്ള നിസ്തുല്യമായ സേവനങ്ങള്‍ക്കാണ് വിശ്വസാഹോദര്യത്തിനുള്ള സമുന്നത കമ്മിറ്റി അദ്ദേഹത്തിന് ഈ പുരസ്‌കാരം നല്‍കുന്നത്.

3. ലത്തീഫ ഇബ്‌നു സിയാറ്റെന്‍

ഫ്രഞ്ച്-മൊറോക്കന്‍ വനിതയാണിത്. തീവ്രവാദികളുടെ കൈയ്യാല്‍ കൊല്ലപ്പെട്ട തന്റെ മകന്‍ ഇമാഡ് ഇബ്‌നുവിന്റെ ഓര്‍മ്മയ്ക്കായി, യുവജനങ്ങള്‍ സമാധാനത്തിനും മതസൗഹാര്‍ദ്ദത്തിനും എന്ന ചെറിയ സംഘടനയ്ക്ക് 2012-ല്‍ തുടക്കമിട്ടു. പ്രസ്ഥാനത്തിന്റെ പേരില്‍ തനിച്ചു ചെയ്യുന്ന മാനവസാഹോദര്യത്തിന്റെ സല്‍പ്രവര്‍ത്തികള്‍ക്കാണ് 61 വയസ്സുകാരി ലത്തീഫയ്ക്ക് സയേദ് പുരസ്‌കാരം ലഭിക്കുന്നത്. അതിക്രമങ്ങളെ സംവാദത്തിന്റെ വഴികളിലൂടെ തടയുവാന്‍ ഈ വീട്ടമ്മയ്ക്ക് വ്യക്തിപരമായി സാധിക്കുന്നതാണ് സമാധാനവഴികളില്‍ 5 മക്കളുടെ അമ്മ നല്‍കുന്ന വലിയ സേവനം.

കടപ്പാട്: വത്തിക്കാന്‍ ന്യൂസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.