വിശുദ്ധ പോള്‍ ആറാമന്‍ പാപ്പായുടെ പ്രശസ്തമായ എട്ട് വാക്യങ്ങള്‍ 

    വിശുദ്ധ പോള്‍ ആറാമന്‍ പാപ്പാ. സഭ കണ്ടതില്‍ വെച്ച് ഏറ്റവും ദീര്‍ഘ ദര്‍ശിയായ ഒരു മാര്‍പാപ്പാ ആയിരുന്നു. അദ്ദേഹത്തിന്റെ കാലാനുസൃതമായ പ്രവര്‍ത്തനങ്ങള്‍ ആഗോള സഭയ്ക്ക് എന്നും മുതല്‍ കൂട്ടായിരുന്നു. പോള്‍ ആറാമന്‍ പാപ്പായുടെ ഏറ്റവും വലിയ സംഭാവനയായി സഭ കരുതുന്നത് അദ്ദേഹത്തിന്റെ ചാക്രിക ലേഖനമായ ഹ്യുമാനേ വീത്തേ ആണ്.

    ജീവന്റെയും ജീവിതത്തിന്റെയും മൂല്യങ്ങള്‍ എടുത്തു പറയുകയും ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്ന അദ്ദേഹത്തിന്റെ ഓരോ വാക്കിനും സമൂഹം വലിയ വില കൊടുത്തിരുന്നു. വി. പോള്‍ ആറാമന്‍ പാപ്പായുടെ പ്രശസ്തമായ എട്ട് വാക്യങ്ങള്‍ താഴെ ചേര്‍ക്കുകയാണ് .

    1 . എല്ലാ അമ്മമാരും മോശയെ പോലെയാണ്. വാഗ്ദാനം ചെയ്ത നാട്ടിലേയ്ക്ക് അവള്‍ക്ക് പ്രവേശിക്കുവാന്‍ കഴിയില്ല. അവള്‍ക്കു പ്രവേശിക്കുവാന്‍ കഴിയാത്ത ഒരു ലോകത്തെ ഒരുക്കുകയാണ് അവള്‍.

    2 . പരിശുദ്ധ കുര്‍ബാന പ്രാര്‍ത്ഥനയുടെ ഏറ്റവും സമ്പൂര്‍ണ്ണമായ രൂപമാണ്.

    3 . കൈ തുറക്കുവാന്‍ നിങ്ങള്‍ തയ്യാറാകുന്നില്ലെങ്കില്‍ ഒരിക്കലും നിങ്ങള്‍ കൈ നീട്ടരുത്.

    4 . ചിലര്‍ പറയും, ജീവിതം തുടങ്ങാന്‍ ആരംഭിക്കുമ്പോള്‍ നമ്മള്‍ മരിച്ചു എന്ന്. അപ്പോള്‍ നാം ജീവിക്കുന്ന ഈ ജീവിതം പരിമിതപ്പെടുത്തും. ഓരോ നിമിഷവും അത് ചെയ്യുക. നിങ്ങള്‍ എന്ത് ചെയ്യുവാന്‍ ആഗ്രഹിക്കുന്നുവോ അത് ഇപ്പോള്‍ ചെയ്യുക. നമുക്ക് മുന്‍പില്‍ ഉള്ളത് ധാരാളം നാളെകള്‍ മാത്രമാണ്.

    5 . ക്രിസ്തുമസിനെ ഒരു സമാഗമം ആയി കാണുവാനാണ് നാം ഇഷ്ടപ്പെടുന്നത്. ചരിത്രപരമായ, നിര്‍ണ്ണായകമായ, ദൈവവും മനുഷ്യനും തമ്മിലുള്ള ഒരു സമാഗമം. ഇത് അറിയുകയും വിശ്വസിക്കുകയും ചെയ്യുന്നവര്‍ അവനെ സ്തുതിക്കട്ടെ.

    6 . ദിവ്യകാരുണ്യത്തില്‍ സന്നിഹിതനായിരിക്കുന്ന ഇശോയാണ് ഓരോ ഇടവകയുടെയും ജീവനുള്ള ഹൃദയം.

    7 . നിങ്ങള്‍ സമാധാനം ആഗ്രഹിക്കുന്നു എങ്കില്‍ നീതിക്കായി പ്രവര്‍ത്തിക്കുക.

    8 . എല്ലാറ്റിനുമുപരിയായി നിങ്ങള്‍ മനുഷ്യജീവിതത്തെ ഇവിടെ കൈകാര്യം ചെയ്യുന്നു, മനുഷ്യന്റെ ജീവന്‍ വിശുദ്ധമാണ്; അതിന്റെ മേല്‍ ഒരു ശ്രമം നടത്താന്‍ ആരും ധൈര്യപ്പെടേണ്ട. ജനന നിരക്ക് ഒരു വലിയ പ്രതിസന്ധിയായി തുടരുമ്പോഴും ജീവനെ മാനിക്കുക. നിങ്ങളുടെ അസംബ്‌ളിയില്‍ ഏറ്റവും ഉയര്‍ന്ന അംഗീകാരവും അതിന്റെ ഏറ്റവും യുക്തിസഹമായ പ്രതിരോധവും ഇവിടെ കണ്ടെത്തണം. മനുഷ്യരാശിയുടെ മേശകളില്‍ മതിയായ ഭക്ഷണം ഉണ്ടെന്ന് ഉറപ്പാക്കുക എന്നതാണ് നിങ്ങളുടെ ചുമതല. ജനനത്തിന്റെ കൃത്രിമമായ നിയന്ത്രണം പ്രോത്സാഹിപ്പിക്കരുത്. ജീവിതമാകുന്ന വിരുന്നിന് എത്തുന്ന അതിഥികളുടെ എണ്ണം കുറയ്ക്കുന്നതിനു അത് കാരണമാകും.

    വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.