ബൈബിള്‍ പരസ്യമായി പ്രദര്‍ശിപ്പിച്ചാല്‍ സൗദിയില്‍ അറസ്റ്റ്

സൗദി അറേബ്യയിലേയ്ക്ക് യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്ന ക്രൈസ്തവ വിശ്വാസികള്‍ക്ക് മുന്നറിയിപ്പ്. ബൈബിളിന്റെ ഒരു കോപ്പിയെങ്കിലും കയ്യിലുണ്ടായിരിക്കുകയോ അത് പ്രദര്‍ശിപ്പിക്കുകയോ ചെയ്താല്‍ അവര്‍ അറസ്റ്റ് ചെയ്യപ്പെടും. ക്രിസ്ത്യന്‍ പ്രോസിക്യൂഷന്‍ വാച്ച് ഡോഗ് ഗ്രൂപ്പായ ബര്‍ണാബാസ് ഫണ്ടാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

സൗദി അറേബ്യയിലേയ്ക്ക് വരുന്ന ക്രൈസ്തവര്‍ ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് അറിയിപ്പില്‍ പറയുന്നു. ടൂറിസ്റ്റുകള്‍ക്കുള്ള പുതിയ നിയമമനുസരിച്ച് വിശുദ്ധ ഗ്രന്ഥം പരസ്യമായി കൊണ്ടുവരാന്‍ പാടുള്ളതല്ല. സ്വകാര്യമായ ഉപയോഗത്തിനു മാത്രമായിരിക്കണം അത് ഉപയോഗിക്കേണ്ടത്. പരസ്യമായ ക്രിസ്തീയവിശ്വാസത്തിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ള രാജ്യമാണ് സൗദി അറേബ്യ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ