മനുഷ്യരില്‍ സാത്താന്റെ ഏറ്റവും വലിയ പ്രവര്‍ത്തനം ഇതാണ്

ഭൂതാവേശം എന്നത് സാത്താന്റെ പ്രവര്‍ത്തനത്തിന്റെ പ്രാഥമികരീതി മാത്രമാണെന്നും എന്നാല്‍ അതിനേക്കാള്‍ പ്രധാനപ്പെട്ട സാത്താനിക പ്രവര്‍ത്തനം പ്രലോഭനം നല്‍കലാണെന്നും പ്രമുഖ ഭൂതോച്ചാടകന്‍ ഫാ. ഫ്രാങ്കോയിസ് ഡെര്‍മൈന്‍. ഭൂതോച്ചാടകനായി 25 വര്‍ഷത്തിലേറെയായി ശുശ്രൂഷ നിര്‍വ്വഹിക്കുന്ന വൈദികനാണ് ഫാ. ഫ്രാങ്കോയിസ്.

സാത്താന്‍ ബാധയെക്കാള്‍ പ്രധാനപ്പെട്ട സാത്താന്റെ പ്രവര്‍ത്തനമാണ് പ്രലോഭനം. അത് അസാധാരണമായ ഒരു ആത്മീയ അധോഗതിയാണ്. വ്യക്തിയുടെ സമ്മതമോ അനുവാദമോ കൂടാതെയാണ് സാത്താന്‍ ആ വ്യക്തിയില്‍ പ്രവേശിക്കുന്നത്. ഇതാണ് സാത്താന്‍ ബാധ. പ്രലോഭനത്തിന്റെ പ്രാധാന്യത്തെ നാം ഒരിക്കലും തള്ളിക്കളയരുത്. അത് ആത്മാവിനെ അപകടപ്പെടുത്തും.

പ്രലോഭനത്തെ കീഴടക്കുക എന്നത് ലളിതമാണ്. എന്നാല്‍ അതൊരിക്കലും എളുപ്പമല്ല. പ്രലോഭനങ്ങളുടെ സാധ്യതകളെ ഒഴിവാക്കാന്‍ നിങ്ങള്‍ക്ക് തീര്‍ച്ചയായും ഒരു ക്രിസ്തീയ ആത്മീയജീവിതമുണ്ടായിരിക്കണം. പ്രാര്‍ത്ഥിക്കണം, നന്നായി പെരുമാറണം, മറ്റുള്ളവരെ സ്‌നേഹിക്കണം, അനുദിന ജീവിതത്തില്‍ കണ്ടുമുട്ടുന്നവരെ സ്‌നേഹിക്കണം – അദ്ദേഹം പറഞ്ഞു.