അബോർഷനെ അനുകൂലിക്കുന്ന പോസ്റ്ററുകളുമായി സാത്താൻ സേവക്കാർ

അബോർഷനെ അനുകൂലിക്കുന്ന വലിയ പരസ്യ ബോർഡുകൾ സ്ഥാപിച്ച് സാത്താൻ സേവക്കാർ. അമേരിക്കയിൽ ഇത്തരത്തിൽ അബോർഷനെ അനുകൂലിക്കുന്ന വിവരങ്ങൾ ചേർത്തുകൊണ്ട് മൂന്നു കൂറ്റൻ ബോർഡുകളാണ് സാത്താൻ ആരാധകർ സ്ഥാപിച്ചിരിക്കുന്നത്. കനേഡിയൻ പ്രോ ലൈഫ് പ്രവർത്തകയായ ലൗറ ക്ലസ്സീൻ ആണ് ബോർഡുകളുടെ ചിത്രം പുറത്ത് വിട്ടത്.

ഡള്ളാസ്, മയാമി, ഹൂസ്റ്റൺ എന്നിവിടങ്ങളിലാണ് സാത്താൻ ആരാധകർ അവരുടെ ചിഹ്നം ഉൾപ്പെടുത്തിയ അബോർഷൻ അനുകൂല പരസ്യങ്ങൾ സ്ഥാപിച്ചിരിക്കുന്നത്. അബോഷനിലൂടെ ജീവൻ രക്ഷിക്കുകയാണ് ചെയ്യുന്നതെന്നും ഗർഭാവസ്ഥയിലെ പ്രശ്നങ്ങൾ 20 -നും 34 -നും ഇടയിലുള്ള സ്ത്രീകളിൽ മരണം ഉയർത്തുന്നതിനു കാരണമാകുന്നു എന്നും പരസ്യത്തിൽ ചിത്രീകരിക്കുന്നു. ഒപ്പം തങ്ങളുടെ മതാചാര പ്രകാരമുള്ള അബോര്‍ഷന് മേലുള്ള നിയന്ത്രണങ്ങൾ പല സംസ്ഥാനങ്ങളും നീക്കുന്നു എന്നും ഇതിൽ പറയുന്നു.

പ്രയാസകരമായ സമയത്ത് ആത്മീയമായ ആശ്വാസം നൽകുന്നു അബോർഷൻ എന്നാണ് സാത്താനിക ആരാധകർ പറയുന്നത്. ഇതിനെതിരെ ജീവന്റെ സംരക്ഷണത്തിനായി നിലകൊള്ളുന്ന കത്തോലിക്കരും പ്രൊ ലൈഫ് പ്രവർത്തകരും രംഗത്തെത്തിയിരിക്കുകയാണ്. ഗർഭധാരണത്തിന്റെ നിമിഷം മുതൽ മനുഷ്യജീവിതത്തെ ബഹുമാനിക്കുകയും സംരക്ഷിക്കുകയും വേണം. അവന്റെ അസ്തിത്വത്തിന്റെ ആദ്യ നിമിഷം മുതൽ, ഒരു മനുഷ്യന് ഒരു വ്യക്തിയുടെ അവകാശങ്ങളുണ്ടെന്ന് അംഗീകരിക്കപ്പെടണം – അവയിൽ ഓരോ നിരപരാധിയുടെയും ജീവിക്കാനുള്ള അവകാശവും ഉണ്ട് എന്ന് കത്തോലിക്കാ സഭ പഠിപ്പിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.