ദൈവകരുണയുടെ തിരുനാളില്‍ ഫ്രാന്‍സിസ് പാപ്പാ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നത് ഈ ദേവാലയത്തില്‍

ദൈവകരുണയുടെ തിരുനാള്‍ ദിനമായ ഏപ്രില്‍ 11 ഞായറാഴ്ച, പ്രാദേശിക സമയം രാവിലെ 10.30-ന്, ഫ്രാന്‍സിസ് മാര്‍പാപ്പ വി. ഫൗസ്റ്റീനയുടെയും വി. ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെയും തിരുശേഷിപ്പുകള്‍ സൂക്ഷിച്ചിരിക്കുന്ന റോമിലെ സാന്തോ സ്പിരിത്തോ ഇന്‍ സാസിയ ദേവാലയത്തില്‍ വിശുദ്ധ ബലി അര്‍പ്പിക്കും. പൊതുജന പങ്കാളിത്തം ഒഴിവാക്കിയായിരിക്കും വിശുദ്ധ കുര്‍ബാന.

1995-ലെ ദൈവകരുണയുടെ തിരുനാള്‍ ദിനത്തില്‍ വി. ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പ സാന്തോ സ്പിരിത്തോ ദേവാലയം സന്ദര്‍ശിച്ചിരുന്നു. ദൈവകരുണയുടെ തീര്‍ത്ഥാടനകേന്ദ്രമായി അദ്ദേഹമാണ് പ്രസ്തുത ദേവാലയത്തെ മാറ്റിയെടുത്തത്. വി. ഫൗസ്റ്റീന അംഗമായിരിന്ന ‘ദി സിസ്റ്റേഴ്‌സ് ഓഫ് ഔര്‍ ലേഡി ഓഫ് മേഴ്‌സി’ സന്യാസിനീ സഭയിലെ അംഗങ്ങളാണ് ദേവാലയത്തിലെ അനുദിന പ്രാര്‍ത്ഥനകള്‍ക്കും വിവിധ ശുശ്രൂഷകള്‍ക്കും നേതൃത്വം നല്‍കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.