പ്രാർത്ഥനയിലൂടെ  പ്രവൃത്തികളെ വിശുദ്ധീകരിച്ച് പ്രിയപ്പെട്ടവർക്കായി സമർപ്പിക്കുക

കത്തോലിക്കരെന്ന നിലയിൽ അനുദിനജീവിതത്തിൽ ചെയ്യുന്ന ഓരോ പ്രവൃത്തിയും പ്രാർത്ഥനയായി ദൈവത്തിന് സമർപ്പിക്കാൻ സാധിക്കും. എന്നാൽ ജീവിതത്തിലെ തിരക്കുകള്‍ക്കിടയിൽ ഇക്കാര്യം നാം മറന്നുപോവുകയാണ് പതിവ്. എന്നാൽ ഒരു കാര്യം നമുക്ക് ഉറച്ചു വിശ്വസിക്കാം. ജീവിതത്തിലെ ഏത് കഷ്ടത നിറഞ്ഞ പ്രവര്‍ത്തിയെങ്കിലും എത്ര മടുപ്പുളവാക്കുന്ന ജോലിയെങ്കിലും അതെല്ലാം കൃപയൊഴുകുന്ന അവസരങ്ങളാക്കി മാറ്റാൻ ദൈവത്തിന് സാധിക്കും.

ഇത്തരത്തിൽ ജീവിതത്തിലെ ഓരോ നിമിഷത്തെയും ദൈവതിരുമുമ്പിൽ സമർപ്പിക്കുന്നതിനായി വി. വിൻസെന്റ് മാനുവൽ ഒരു ചെറിയ പ്രാർത്ഥന നമ്മെ പഠിപ്പിക്കുന്നുണ്ട്. അത് ഇങ്ങനെയാണ്…

“എന്റെ ദൈവമേ, അങ്ങേയ്ക്കു വേണ്ടിയാണ് ഈ ജോലി ഞാൻ തുടങ്ങിയത്. അങ്ങേയ്ക്കു വേണ്ടിയാണ് ഈ ജോലി ഞാൻ തുടരുന്നതും. അതുകൊണ്ടു തന്നെ ഞാൻ ചെയ്യുന്ന ഈ പ്രവൃത്തി അങ്ങയുടെ മഹത്വത്തിനും എന്റെ ആത്മസംതൃപ്തിക്കു വേണ്ടിയും ആത്മാക്കളുടെ രക്ഷയ്ക്കായും സ്വീകരിക്കണമേ. വളരെ പ്രത്യേകമായി ഈ ജോലിയുടെ ബുദ്ധിമുട്ടുകളെ (പേരു പറയുക) യ്ക്കായി ഞാൻ കാഴ്ചവയ്ക്കുന്നു. ആമ്മേൻ.”

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ