സഭയുടെ ഡോക്ടറായി ഞങ്ങളുടെ ബിഷപ്പിനെ പ്രഖ്യാപിക്കുമോ? പാപ്പയോട് ഒരു ബിഷപ്പിന്റെ ചോദ്യം  

സഭയുടെ ആദ്യത്തെ ലാറ്റിന്‍ അമേരിക്കന്‍ ‘ഡോക്ടര്‍ ഓഫ് ദി ചര്‍ച്ച്’  ആയി വിശുദ്ധ ഓസ്‌കാര്‍ റോമേരോയെ പ്രഖ്യാപിക്കണം എന്ന ആവശ്യവുമായി സാന്‍ സാല്‍വതോര്‍ ആര്‍ച്ച് ബിഷപ്പ് ജോസ് ലൂയിസ് എസ്‌കോബാര്‍. സാല്‍വദോറിന്റെ ആദ്യ വിശുദ്ധനായി ബിഷപ്പ് റോമെരോയെ പ്രഖ്യാപിച്ചതിനു അടുത്ത ദിവസം നടന്ന ഓഡിയന്‍സിലാണ് അദ്ദേഹം ഈ ആവശ്യം പാപ്പായുടെ മുന്നില്‍ ഉണര്‍ത്തിയത്.

ബിഷപ്പിന്റെ അഭ്യര്‍ത്ഥനയെ സാല്‍വദോര്‍ ജനങ്ങള്‍ കരഘോഷത്തോടെയാണ് സ്വീകരിച്ചത്. ഈ സാഹചര്യത്തില്‍ ഇവിടെ കൂടിയിരിക്കുന്ന ആയിരക്കണക്കിന് ദൈവജനത്തോട് ചേര്‍ന്ന് ഏറ്റവും താഴ്മയോടെ വി. റോമേരോയെ, ഞങ്ങളുടെ വിശുദ്ധനെ ഡോക്ടര്‍ ഓഫ് ദി ചര്‍ച്ച് ആയി പ്രഖ്യാപിക്കണം എന്ന ആവശ്യം പാപ്പായ്ക്ക് മുന്നില്‍ സമര്‍പ്പിക്കുകയാണ് എന്ന് ബിഷപ്പ് ജോസ് പറഞ്ഞു. റൊമേറോ ഒരു ‘ഡോക്ടര്‍ ഓഫ് ദി ചര്‍ച്ച്’ ആയി പ്രഖ്യാപിക്കുകയാണെങ്കില്‍ അദ്ദേഹത്തിന്റെ കൃതികള്‍ വിശ്വാസം സംബന്ധിച്ച ദൈവശാസ്ത്രപരമായ ഉള്‍ക്കാഴ്ചകള്‍ നല്‍കുമെന്ന് കരുതുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘വിശുദ്ധ റോമേരോയുടെ വിലമതിക്കാനാവാത്ത പഠനങ്ങളും ജീവിത സാക്ഷ്യങ്ങളും വിശ്വാസരാഹിത്യത്തില്‍ നിന്നും ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് ഇടയാക്കുന്ന  സാമൂഹികമായ അസ്വാരസ്യങ്ങളില്‍ നിന്നും ഉണ്ടാകുന്ന അന്ധകാരത്തില്‍ പിടിച്ചു നില്‍ക്കുവാന്‍ സഭയ്ക്ക് ശക്തി പകരുന്നതാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഫ്രാന്‍സിസ് പാപ്പാ ഈ അഭ്യര്‍ത്ഥനയെ കുറിച്ച് പ്രതികരിച്ചില്ല. തന്റെ ആടുകള്‍ക്കായി സ്വജീവന്‍ സമര്‍പ്പിച്ച ഈശോയുടെ ചിത്രം സ്വന്തം ജീവിതത്തിലേയ്ക്ക് ആവാഹിച്ച വിശുദ്ധനായിരുന്നു റോമെരോ എന്ന് പാപ്പാ അഭിപ്രായപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.