പകർച്ചവ്യാധി ദുരിതത്തിൽപ്പെട്ടവർക്കായി എട്ടു ദശലക്ഷം യൂറോ സമാഹരിച്ച് സലേഷ്യൻ വൈദികർ

കോവിഡ് 19 പകർച്ചവ്യാധി സമയത്ത് ലോകമെമ്പാടും സാമ്പത്തികമായി ദുരിതമനുഭവിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങളെ സഹായിക്കുന്നതിനായി എട്ടു ദശലക്ഷം യൂറോ സമാഹരിച്ചതായി സലേഷ്യൻ മേജർ റെക്ടർ ഫാ. ഏഞ്ചൽ ഫെർണാണ്ടസ് പറഞ്ഞു. ഇത് ലോകമെമ്പാടുമുള്ള 62 സലേഷ്യൻ പ്രൊവിൻസുകളിൽ നിന്നും സമാഹരിച്ച തുകയാണ്.

ആളുകൾ ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ നിരവധി ജീവൻ രക്ഷിക്കാൻ കഴിയും. ഇത്രയും പണം സമാഹരിക്കുന്നതിനായി സഹകരിച്ച എല്ലാവർക്കും നന്ദി. പലരുടെ ആശയങ്ങൾ, സംരംഭങ്ങൾ, സംഭാവനകൾ എന്നിവ ഒന്നുചേർന്നപ്പോൾ അത് അനേകം പേർക്ക് ഉപകരിക്കുന്ന സ്രോതസായി മാറി. അദ്ദേഹം പറഞ്ഞു.

പത്തൊൻപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു ഇറ്റാലിയൻ വൈദികനായിരുന്ന വി. ഡോൺ ബോസ്കോ സ്ഥാപിച്ച കോൺഗ്രിഗേഷനാണ് സലേഷ്യൻ സഭ. വഴിതെറ്റിയ യുവജനങ്ങളെ നേരായ പാതയിൽ നയിക്കാൻ തൻ്റെ ഇടപെടലിലൂടെയും പ്രവർത്തനങ്ങളിലൂടെയും പ്രയത്‌നിച്ച വ്യക്തിയാണ് വി. ഡോൺ ബോസ്കോ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.