മഹാരാഷ്ട്രയിലെ ഗ്രാമങ്ങളിൽ ശുദ്ധജലം എത്തിക്കാൻ സലേഷ്യൻ മിഷൻ

വരൾച്ച രൂക്ഷമായ മഹാരാഷ്ട്രയിലെ ഗ്രാമങ്ങളിൽ ശുദ്ധജലം എത്തിക്കാൻ സലേഷ്യൻ സന്യാസ സമൂഹം. ബോസ്‌കോ വില്ലേജ് ഡെവലപ്മെന്റ് സെന്റർ വഴിയാണ് ശുദ്ധജലം ഗ്രാമങ്ങളിലേയ്ക്ക് എത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നത്.

350-ഓളം ഗ്രാമീണകുട്ടികളെ സംരക്ഷിക്കുന്ന സ്ഥലമാണ് വില്ലേജ് ഡെവലപ്മെന്റ് സെന്റർ. പാവപ്പെട്ട മാതാപിതാക്കൾ തൊഴിലും ശുദ്ധജലവും തേടിപ്പോകുമ്പോൾ കുട്ടികളെ അവർ ഈ സ്ഥാപനത്തിൽ കൊണ്ടുവിടും. അവർക്ക് ആവശ്യമായ സംരക്ഷണം നൽകുകയാണ് ഈ സ്ഥാപനം ചെയ്യുന്നത്.

വരൾച്ച രൂക്ഷമായ സാഹചര്യത്തിലാണ് ഗ്രാമവാസികൾക്ക് ശുദ്ധജലം എത്തിക്കുവാനുള്ള പദ്ധതി ആരംഭിക്കുന്നത്. ഇതിനായി വെള്ളം ശുദ്ധീകരിക്കുന്ന ഉപകരണങ്ങൾ സ്ഥാപിച്ചു. മനുഷ്യജീവിതത്തിൽ ഏറ്റവും ആവശ്യം വേണ്ട ഒന്നാണ് ജലം, അത് സമൂഹത്തിൽ ഉറപ്പുവരുത്തേണ്ടത് നമ്മുടെ കടമയാണ് – സലേഷ്യൻ മിഷന്റെ ഡയറക്ടർ ഫാ. മാർക്ക് ഹൈട് വ്യക്തമാക്കി.