എന്നെ കേള്‍ക്കാന്‍ ആരുമില്ലെന്ന തോന്നലുണ്ടോ? ഇവരോടൊന്ന് സംസാരിക്കൂ

പലപ്പോഴും പലരും അഭിമുഖീകരിക്കുന്ന പ്രശ്‌നമാണ് എന്നെ കേള്‍ക്കാന്‍ ആരുമില്ലെന്ന തോന്നല്‍. ചിലപ്പോള്‍ അത് വെറും തോന്നലായിരിക്കില്ല, യാഥാര്‍ത്ഥ്യം തന്നെയായിരിക്കും. അങ്ങനെയുള്ള അവസരങ്ങളില്‍ നമുക്ക് ആശ്രയം വയ്ക്കാവുന്ന ഒരു കൂട്ടരാണ് വിശുദ്ധര്‍. നമ്മുടെ പ്രശ്‌നങ്ങളാവാം മറ്റാരോടും പങ്കുവയ്ക്കാനാവാത്ത വേദനകളാവാം സ്വപ്നങ്ങളും പ്രാര്‍ത്ഥനകളുമാവാം. എന്തുതന്നെയായാലും ഏതെങ്കിലുമൊക്കെ വിശുദ്ധരെ വിളിച്ച് പ്രസ്തുത വിഷയത്തില്‍ മാധ്യസ്ഥം തേടാം.

ഒരു സാധാരണ ഇടയബാലികയായിരുന്ന വി. ജോവാന്‍ ഓഫ് ആര്‍ക്ക് പിന്നീട് ഒരു രാജ്യത്തിന്റെ വീരനായികയായത് മൂന്ന് വിശുദ്ധരോടുള്ള അവളുടെ ആഴമായ ബന്ധത്തില്‍ നിന്നായിരുന്നു. വി. മിഖായേലും വി. കാതറീനും വി. മാര്‍ഗരറ്റുമാണ് ജോവാനെ സഹായിച്ചിരുന്ന, അവള്‍ സഹായം ചോദിച്ചിരുന്ന മൂന്ന് വിശുദ്ധര്‍.

എത്ര നിസാമോ അസാധ്യമോ ആയ കാര്യങ്ങളും ആയിക്കൊള്ളട്ടേ, അതിന് യോജിക്കുന്നതെന്ന് തോന്നുന്ന വിശുദ്ധരെ വിളിച്ച് യേശു നാമത്തില്‍ ഒന്ന് സഹായം ചോദിച്ച് നോക്കിക്കോളൂ..അത്ഭുതങ്ങളും അടയാളങ്ങളും അവര്‍ വര്‍ഷിക്കുക തന്നെ ചെയ്യും.