വിശുദ്ധ കുർബാനയുടെ മാഹാത്മ്യത്തെക്കുറിച്ച് ഏതാനും വിശുദ്ധരുടെ വാക്കുകൾ

ദൈവം നമുക്ക് നൽകിയ ഏറ്റവും വലിയ അനുഗ്രഹമാണ് വിശുദ്ധ കുർബാന. ദൈവത്തിന് നമ്മോടുള്ള സ്നേഹത്തിന്റെ പൂർത്തീകരണം – അതാണ് ഓരോ വിശുദ്ധ കുർബാനയും. ഈ വിശുദ്ധ കുർബാനയുടെ പ്രാധാന്യത്തെക്കുറിച്ച് വിശുദ്ധരായ വ്യക്തികൾ പറയുന്നത് എന്താണെന്നു നമുക്ക് നോക്കാം.

1. “സ്വർഗ്ഗത്തിലേയ്ക്കുള്ള ഏറ്റവും ചെറുതും സുരക്ഷിതവുമായ വഴിയാണ് വിശുദ്ധ കുർബാന സ്വീകരണം” (വി. പത്താം പീയൂസ്).

2. “മാലാഖമാർക്ക് മനുഷ്യരോട് അസൂയ തോന്നുമെങ്കിൽ അതിന് ഒരു കാരണമേയുള്ളൂ; അത് പരിശുദ്ധ കുർബാന മാത്രമാണ്” (വി. മാക്സിമില്യാൻ കോൾബേ).

3. “തിരുനാളുകളെ എത്രമാത്രം ഞാൻ സ്നേഹിക്കുന്നു. ദിവ്യകാരുണ്യത്തെ ബഹുമാനിച്ചുള്ള പ്രദിക്ഷണങ്ങളെ ഞാൻ പ്രത്യേകമായി സ്നേഹിക്കുന്നു. ദൈവത്തിന്റെ പാദാന്തികത്തിൽ പുഷ്പങ്ങൾ വിതറുന്നതിൽ എത്ര ആനന്ദം ഞാൻ കണ്ടെത്തിയിരുന്നന്നോ. പരിശുദ്ധ അരുളിക്കയിൽ എന്റെ പുഷ്പങ്ങൾ സ്പർശിക്കുന്നതു കാണുമ്പോൾ ഞാൻ അനുഭവിച്ച ആനന്ദം എത്രയോ അവർണ്ണനീയം” (ഉണ്ണീശോയുടെ വി. കൊച്ചുത്രേസ്യാ).

4. “ക്രൂശിതരൂപത്തിലേയ്ക്കു നീ നോക്കുമ്പോൾ ഈശോ നിന്നെ അന്ന് എത്രമാത്രം സ്നേഹിച്ചുവെന്നു നീ മനസ്സിലാക്കുന്നു. എന്നാൽ ദിവ്യകാരുണ്യത്തിലേയ്ക്കു നീ കണ്ണുകൾ ഉയർത്തുമ്പോൾ ഈശോ ഇന്ന് നിന്നെ എത്രമാത്രം സ്നേഹിക്കുന്നുവെന്ന് നീ മനസ്സിലാക്കുന്നു” (കൽക്കത്തയിലെ വി. മദർ തേരേസാ).

5. “ക്രൈസ്തവജീവിതം ജീവിക്കാനുള്ള ശക്തിയും മറ്റുള്ളവർക്കായി ജീവിതം പങ്കുവയ്ക്കാനുള്ള അഭിനിവേശം ലഭിക്കുന്നതും ദിവ്യകാരുണ്യത്തിൽ നിന്നാകുന്നു” (വി. ജോൺപോൾ രണ്ടാമൻ).

6. “നിന്റെ ആത്മാവിനെ നിലനിർത്തുന്ന നിത്യജീവന്റെ അപ്പമാണ് വിശുദ്ധ കുർബാന” (വി. അംബ്രോസ്).

7. “വിശുദ്ധ കുർബാനയിൽ നിന്ന് അകലുന്തോറും നിന്റെ ആത്മാവ് ദുർബലമാകും. അവസാനം അപകടകരമാവിധം നീ നിസംഗനായിത്തീരും” (വി. ജോൺ ബോസ്കോ).

8. “ആത്മീയജീവിതത്തിന്റെ മുഴുവൻ പരകോടിയാണ് ദിവ്യകാരുണ്യം” (വി. തോമസ് അക്വീനാസ്).

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.