മനുഷ്യക്കടത്തിനെതിരെ പോരാടിയ വിശുദ്ധര്‍  

കൊറോണയുടെ മറവിൽ മനുഷ്യക്കടത്ത് വ്യാപകമായി ഉയരുന്ന ഒരു സാഹചര്യമാണ് ഇപ്പോൾ ലോകത്താകമാനായി കേൾക്കുന്ന ഒരു വാർത്ത. മനുഷ്യജീവന് ഒരു വിലയും കൽപിക്കാത്ത ഇത്തരം സാഹചര്യങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ട്. പ്രതികൂല സാഹചര്യങ്ങൾ വിശുദ്ധജീവിതം നയിക്കുവാൻ അവർക്ക് ഒരു തടസ്സമേ അല്ലായിരുന്നു. ഇപ്രകാരം അടിമകളായ ആളുകളെ മോചിപ്പിക്കാനും മനുഷ്യക്കടത്ത് അവസാനിപ്പിക്കാനും പ്രവർത്തിച്ച വിശുദ്ധരിൽ ചിലരുടെ ജീവിതം നമുക്കൊന്ന് പരിശോധിക്കാം.

ഗാസയിലെ വി. വിറ്റാലിസ്

ഒരുപാട് വർഷങ്ങൾ മരുഭൂമിയിൽ ജീവിച്ചശേഷം നഗരത്തിലേയ്ക്ക് മടങ്ങിവന്ന് ജീവിക്കാൻ തുടങ്ങിയ ഒരു സന്യാസിയാണ് വിറ്റാലിസ്. ഓരോ രാത്രിയും അദ്ദേഹം ഓരോ വേശ്യകളെ സമീപിച്ചിരുന്നു. പാപമില്ലാതെ ജീവിക്കുവാൻ അദ്ദേഹം സ്ത്രീകളെ പണം കൊടുത്ത് വാങ്ങി വേശ്യകളുടെ മാനസാന്തരത്തിനായി പരിശ്രമിച്ചു. ഒടുവിൽ, അദ്ദേഹം തെരുവിൽ കൊല്ലപ്പെടുന്നതുവരെ നൂറുകണക്കിന് വേശ്യകളെ മാനസാന്തരത്തിലേയ്ക്കു നയിച്ചു. അങ്ങനെ മാനസാന്തരപ്പെട്ട വേശ്യകൾ അദ്ദേഹത്തിന്റെ ശവസംസ്ക്കാരത്തിന് പങ്കെടുക്കുകയും ചെയ്തു. അപ്പോൾ മാത്രമാണ് അലക്സാണ്ട്രിയയിലെ ക്രിസ്ത്യാനികൾ, വിറ്റാലിസ് ഓരോ രാത്രിയും സ്ത്രീകളോട് താൻ ഒരു രാത്രി പാപമില്ലാതെ വാങ്ങുകയാണെന്ന് പറഞ്ഞിരുന്നുവെന്ന് മനസിലാക്കിയത്.

ആ രാത്രിയിൽ അദ്ദേഹം യേശുവിന്റെ സ്നേഹത്തെക്കുറിച്ച്  അവരോട് പറയും. അവരോടൊപ്പം പ്രാർത്ഥിക്കുകയും അവർക്ക് വിവാഹങ്ങൾ ക്രമീകരിക്കുകയോ കോൺവെന്റുകളിൽ പ്രവേശിപ്പിക്കുകയോ ചെയ്യും. വീണ്ടും ഈ അവസ്ഥയിലേയ്ക്ക് തിരിച്ചുവരാത്ത വിധം അവരുടെ ജീവിതത്തെ അദ്ദേഹം മാറ്റിയിരുന്നു.

വി. അൻസെലം ഓഫ് കാന്റർബറി

ഇറ്റാലിയൻ തത്ത്വചിന്തകനും കാന്റർബറിയിലെ അതിരൂപതാ അദ്ധ്യക്ഷനുമായിരുന്ന വി. അൻസെലം ഓഫ് കാന്റർബറി. ലണ്ടൻ കൗൺസിൽ വിളിച്ചുചേർത്ത അദ്ദേഹം അടിമക്കച്ചവടത്തെ ശക്തമായി എതിർത്തു. മൃഗങ്ങളെപ്പോലെ മനുഷ്യരെ വിൽക്കുന്ന അടിമക്കച്ചവടത്തിൽ ഇനി ആരും ഇടപെടരുത് എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ ഈ ഉത്തരവിന് നിയമസാധുത ഉണ്ടായിരുന്നില്ല. പക്ഷേ പന്ത്രണ്ടാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ഇംഗ്ലണ്ടിലെ അടിമത്തം അവസാനിപ്പിക്കാൻ സാധിച്ചു.

വി. ജോസഫിൻ ബഖിത

ഒരു അടിമയായി ജീവിച്ച് അടിമകളുടെ സ്വതന്ത്രത്തിനു വേണ്ടി പോരാടിയ വിശുദ്ധയാണ് വി. ജോസഫിൻ ബഖിത. തട്ടിക്കൊണ്ടു പോയ തന്റെ യജമാനനിൽ നിന്ന് മറ്റൊരാൾക്ക് വിറ്റ ബഖിത അടിമയ്‌ക്കൊപ്പം പോകാൻ വിസമ്മതിച്ചു. കാരണം മാമ്മോദീസ സ്വീകരിക്കണം എന്നതായിരുന്നു അവളുടെ ആഗ്രഹം. അതിനുവേണ്ടി അടിമയായ അവളുടെ കേസ് കോടതിയിൽ വരെ പോയി. അങ്ങനെ അവളുടെ പോരാട്ടത്തിലൂടെ ഇറ്റലിയിൽ അടിമക്കച്ചവടം നിലച്ചു. തനിക്കുവേണ്ടി പോരാടി അങ്ങനെ മറ്റുള്ളവരെയും മോചിപ്പിക്കാനായ ഒരു വിശുദ്ധയാണ് വി. ജോസഫിൻ ബഖിത.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.