വിശുദ്ധ കുര്‍ബാനയെക്കുറിച്ച് വിശുദ്ധര്‍ പറയുന്നത്

സമ്പൂര്‍ണ്ണമായ ആരാധനയാണ് വി.കുര്‍ബാന. ഈ വിശുദ്ധമായ ആരാധനയെ അത് അര്‍ഹിക്കുന്ന എല്ലാ ആദരവുകളോടും കൂടെ ജീവിതത്തില്‍ ചേര്‍ത്തുവച്ചവരാണ് സഭയിലെ വിശുദ്ധര്‍. അതുകൊണ്ടു തന്നെ വിശുദ്ധരെ അനുകരിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുന്നവരെന്ന നിലയില്‍ വിശുദ്ധരും പുണ്യാത്മാക്കളും വിശുദ്ധ കുര്‍ബാനയെ ഉള്‍ക്കൊണ്ട രീതി നാമും മാതൃകയാക്കേണ്ടതുണ്ട്. അതിന് മുമ്പായി വിശുദ്ധ കുര്‍ബാനയെ വിശുദ്ധര്‍ എപ്രകാരമാണ് വിലയിരുത്തിയതെന്ന് അറിഞ്ഞിരിക്കേണ്ടതുണ്ട്. വിശുദ്ധരില്‍ ചിലരുടെ വാക്കുകള്‍ ശ്രദ്ധിക്കാം…

1) വിശുദ്ധ കുര്‍ബാന അള്‍ത്താരയില്‍ അര്‍പ്പിക്കപ്പെടുമ്പോള്‍, ദിവ്യകാരുണ്യത്തെ ആദരിച്ചു എണ്ണമറ്റ മാലാഖമാരാല്‍ ദേവാലയം നിറയും – വിശുദ്ധ ജോണ്‍ ക്രിസോസ്‌തോം.

2) വിശുദ്ധ കുര്‍ബാനയെ നാം ശരിക്കും മനസ്സിലാക്കുകയാണെങ്കില്‍ നമ്മള്‍ ആനന്ദം കൊണ്ട് മരിക്കും – വിശുദ്ധ ജോണ്‍ മരിയ വിയാന്നി

3) പുരോഹിതന്‍ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കുമ്പോള്‍ മാലാഖമാര്‍ അവനു ചുറ്റും കൂടുകയും അവനെ സഹായിക്കുകയും ചെയ്യും -വിശുദ്ധ അഗസ്റ്റിന്‍

4) സൂര്യനുദിക്കാത്ത ഒരു ദിവസത്തെപ്പറ്റി ഭാവനയിലെങ്കിലും എനിക്ക് ഓര്‍ക്കാന്‍ കഴിയും. എന്നാല്‍ വിശുദ്ധ കുര്‍ബാന ഇല്ലാത്ത ഒരു ദിവസത്തെപ്പറ്റി ഭാവനയില്‍ പോലും ഓര്‍ക്കാന്‍ കഴിയില്ല -വിശുദ്ധ പാദ്രെ പിയോ

5) മരണശേഷം ആത്മാവിന്റെ ആശ്വാസത്തിനു വേണ്ടി വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതിനേക്കാള്‍ നേട്ടകരമാണ് ആളുകള്‍ തങ്ങളുടെ ജീവിതകാലത്ത് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നത് -ബെനഡിക്ട് പതിനഞ്ചാമന്‍ മാര്‍പാപ്പാ

6) ഈ ലോകത്തെ മുഴുവന്‍ നന്മപ്രവര്‍ത്തികളും ഒരു വിശുദ്ധ കുര്‍ബ്ബാനക്ക് പകരമായി വെക്കുക; ആ നന്മകള്‍ വിശുദ്ധ കുര്‍ബാന എന്ന പര്‍വ്വതത്തിനു മുമ്പിലെ മണല്‍തരിക്ക് സമമായിരിക്കും -വിശുദ്ധ ജോണ്‍ മരിയ വിയാനി

7) ജീവിക്കുന്ന ദൈവത്തിന്റെ മകനായ യേശു അള്‍ത്താരയിലെ പുരോഹിതന്റെ കയ്യിലായിരിക്കുമ്പോള്‍ സ്വര്‍ഗ്ഗം ആഹ്ലാദിക്കട്ടെ. ആരാധനയുടെ ഔന്നത്യവും എളിമയുടെ ആശ്ചര്യവും വിനയത്തിന്റെ കൊടുമുടിയുമായ ലോകത്തിന്റെ നാഥന്‍, നമ്മുടെ രക്ഷയ്ക്കായി ഒരു കഷണം അപ്പത്തില്‍ സന്നിഹിതനായിരിക്കുവാന്‍ മാത്രം എളിമയുള്ളവനായി- അസീസ്സിയിലെ വിശുദ്ധ ഫ്രാന്‍സിസ്

8) വിശുദ്ധ കുര്‍ബ്ബാന വഴി ലഭിക്കുന്ന അനുഗ്രഹങ്ങളെ എണ്ണുവാന്‍ മനുഷ്യ നാവുകള്‍ക്ക് സാധ്യമല്ല. പാപി ദൈവവുമായി അനുരജ്ഞനത്തിലാകുന്നു; നീതിമാന്‍ കൂടുതല്‍ നീതിനിഷ്ഠനാകുന്നു; പാപങ്ങള്‍ വേരോടെ പിഴുതെറിയപ്പെടുന്നു; നന്മകളും യോഗ്യതകളും വര്‍ദ്ധിക്കുന്നു; ഒപ്പം പിശാചിന്റെ പദ്ധതികള്‍ തകര്‍ക്കപ്പെടുന്നു- വിശുദ്ധ ലോറന്‍സ് ജെസ്റ്റീനിയന്‍

9) പരിശുദ്ധ ദിവ്യകാരുണ്യം സ്വീകരിക്കുമ്പോള്‍ നമുക്ക് പലതും അസാധാരണമായി അനുഭവപ്പെടും.അത് ആനന്ദം, സുഗന്ധം, ശരീരത്തെ ത്രസിപ്പിക്കുന്ന ഒരു ഉന്മേഷം ഇവയില്‍ ഏതുമാകാം -വിശുദ്ധ ജോണ്‍ മരിയ വിയാനി

10) വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കുമ്പോള്‍ സ്വര്‍ഗ്ഗം തുറക്കപ്പെടുകയും അസഖ്യം മാലാഖമാര്‍ ഇറങ്ങി വരികയും ചെയ്യും- മഹാനായ വിശുദ്ധ ഗ്രിഗറി