കുട്ടികളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് ഈ വിശുദ്ധര്‍ പറയുന്നത് കേള്‍ക്കാം

വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം നന്നായി മനസിലാക്കുന്നവരാണ് ഇന്നത്തെ തലമുറയിലെ മാതാപിതാക്കള്‍. അതുകൊണ്ടു തന്നെ മക്കളുടെ വിദ്യാഭ്യാസ കാര്യത്തില്‍ ഒരു കുറവും ആരും വരുത്താറില്ല. പലപ്പോഴും അവരുടെ പഠനകാര്യത്തില്‍ മാതാപിതാക്കള്‍ക്ക് ആകുലത കൂടുതലുമാണ്. എന്നാല്‍, വിദ്യാഭ്യാസത്തെക്കുറിച്ച് ഈ വിശുദ്ധര്‍ പറയുന്ന ചില കാര്യങ്ങള്‍ മാതാപിതാക്കളുടെയും കുട്ടികളുടെയും ആകുലതയെ അകറ്റി അവര്‍ക്ക് കൂടുതല്‍ വ്യക്തത രൂപപ്പെടുത്താന്‍ സഹായിക്കും. അവയിലൂടെ ഒന്നു കടന്നുപോകാം…

1. ‘അറിവിലൂടെയാണ് സ്‌നേഹം പിറവിയെടുക്കുന്നത്’ – വി. തോമസ് അക്വീനാസ്.

2. ‘കത്തോലിക്കനെ സംബന്ധിച്ച് വിദ്യാഭ്യാസം എന്നത് മറ്റുള്ളവരിലേയ്ക്ക് ക്രിസ്തുവിനെ എത്തിക്കാൻ കൂടി ഉപകരിക്കുന്ന തരത്തിലുള്ളതാവണം’ – വി. ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ.

3. ‘നല്ല സമൂഹത്തെ വേണമെന്നുണ്ടെങ്കില്‍ യുവതലമുറയ്ക്ക് മികച്ച വിദ്യാഭ്യാസം നല്‍കുക’ – വി. ഡോണ്‍ ബോസ്‌കോ.

4. ‘ചെറുപ്രായത്തിലേ കുട്ടികളെ വിശ്വാസവും വിദ്യാഭ്യാസവും പകര്‍ന്ന് വളര്‍ത്തുക. അവരുടെ ജീവിതം സന്തോഷപൂരിതമായിരിക്കും’ – വി. ജോസഫ് കാലസാന്‍സ്.

5. ‘മാതാപിതാക്കള്‍ക്ക് ഒരു ഉപദേശം നല്‍കാന്‍ ഞാന്‍ നിയോഗിക്കപ്പെട്ടാല്‍ അവരുടെ മക്കളുടെ സുഹൃത്തുക്കളെ നിരീക്ഷിക്കാന്‍ ഞാന്‍ ആവശ്യപ്പെടും. കാരണം, നല്ല കൂട്ടുകാരില്‍ നിന്നാണ് നല്ല വ്യക്തിത്വങ്ങള്‍ രൂപപ്പെടുക’ – വി. എലിസബത്ത് ആന്‍ സെറ്റന്‍.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.