വിശുദ്ധിയില്‍ ജീവിക്കാന്‍ വി. ജോണ്‍പോള്‍ രണ്ടാമന്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍

ശരീരത്തിന്റെയും മനസ്സിന്റെയും വിശുദ്ധി കാത്തുസൂക്ഷിക്കുവാന്‍ ഏറെ പാടുപ്പെടുന്ന ഒരു കാലഘട്ടത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്. നമ്മുടെ ജീവിതത്തെ എങ്ങനെ വിശുദ്ധമാക്കാം? കാല്‍നൂറ്റാണ്ടിലധികം ആഗോളസഭയെ നയിച്ച് ഒടുവില്‍ വിശുദ്ധിയുടെ മഹത്വകിരീടം ചൂടിയ വി. ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പ, വിശുദ്ധിയിലേയ്ക്കുളള വഴിയില്‍ വെളിച്ചമാകാന്‍ സഹായിക്കുവാന്‍ പഠിപ്പിച്ച ആറു മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്.

1. തികഞ്ഞ ശുഷ്‌കാന്തിയോടെ ദൈവവചനത്തിലൂടെയും ദിവ്യകാരുണ്യത്തിലൂടെയും നിങ്ങളെത്തന്നെ പരിപോഷിപ്പിക്കുക.

2. വിശുദ്ധിയിലേയ്ക്കുള്ള നമ്മുടെ വിളിയെ അംഗീകരിക്കുക. വിശുദ്ധരാകാനുളള ദൃഢനിശ്ചയത്തോടെ ലോകത്തിനു മുന്‍പില്‍ ധൈര്യത്തോടും വിനയത്തോടും പ്രതീക്ഷയോടും കൂടി നമ്മളെത്തന്നെ കാണിച്ചുകൊടുക്കണം.

3. ഇപ്പോഴുളള ജീവിതം കൂടുതല്‍ മഹാമനസ്‌കതയുള്ളതാക്കി മാറ്റുക. ഒപ്പം ദൈവീകരഹസ്യങ്ങളെപ്പറ്റി ആഴത്തില്‍ ധ്യാനിക്കുക. വിശുദ്ധ കുര്‍ബാനയെ ഓരോ ദിവസത്തിന്റെയും ഹൃദയഭാഗമാക്കുക.

4. നന്മയുടെയും തിന്മയുടെയും ശക്തികള്‍ തമ്മിലുള്ള ഘോരയുദ്ധം നമ്മുടെ കണ്ണുകള്‍ക്കു മുന്നില്‍ വെളിപ്പെടുമ്പോള്‍ ക്രിസ്തുവിന്റെ കുരിശിനോടൊപ്പമുളള നിങ്ങളുടെ സഹനം വിജയത്തിലെത്തട്ടെ.

5. യേശുവിന്റെ സാക്ഷികളാകാനും അവനില്‍ പ്രത്യാശ വച്ചുകൊണ്ട് ഒരു ഭാവി അവനോടൊപ്പം കെട്ടിപ്പെടുക്കാനുമുളള അവന്റെ ക്ഷണത്തിന് വിശാലമനസ്സോടെ ഉത്തരം നല്‍കുക. എല്ലാറ്റിനുമുപരിയായി കൂദാശകളിലൂടെ പ്രത്യേകിച്ച്, വിശുദ്ധ കുര്‍ബാനയിലൂടെയും വിശുദ്ധ കുമ്പസാരത്തിലൂടെയും വളര്‍ത്തിയെടുത്ത കലര്‍പ്പിലാത്ത ഒരു ജീവിതത്തിലൂടെയേ സഭ നല്‍കുന്ന ദൗത്യം പൂര്‍ത്തീകരിക്കാന്‍ സാധിക്കൂ.