ഒരു വലിയ സൈന്യത്തെ ഒന്നടങ്കം വി. ക്ലാര പുണ്യവതി തുരത്തിയ സംഭവം

ഏതു സാഹചര്യത്തിലും വ്യതിചലിക്കാത്ത വിധത്തിലുള്ള ദൈവവിശ്വാസത്തിന് ഉടമയായിരുന്നു അസീസിയിലെ വി. ക്ലാര പുണ്യവതി. ഒരു വലിയ സൈന്യം തങ്ങളുടെ നാടിനെ വളഞ്ഞ അവസരത്തില്‍ വിശുദ്ധയുടെ വിശ്വാസം രക്ഷയായി മാറുകയുണ്ടായി. അസീസിയിലാണ് വി. ക്ലാരയും സഹസന്യാസിനികളും ജീവിച്ചിരുന്ന സാന്‍ ഡാമിയാനോ ആശ്രമം സ്ഥിതി ചെയ്തിരുന്നത്.

ആശ്രമവും സന്യാസിനികളും ആക്രമിക്കപ്പെടാന്‍ തുടങ്ങിയ അവസരത്തില്‍ വി. ക്ലാര പുണ്യവതി രോഗക്കിടക്കയിലായിരുന്നു. സൈന്യം ആക്രമണവുമായി കടന്നുവന്ന സമയത്ത് വി. ക്ലാര പുണ്യവതി ഒരു കാര്യം ചെയ്തു. അവര്‍ പതിയെ കിടക്കയില്‍ നിന്നും എഴുന്നേറ്റ്, ചാപ്പലില്‍ തിരുവോസ്തി സൂക്ഷിച്ചിരുന്ന കാസയും എടുത്ത് ആശ്രമത്തിലെ ഒരു ജനലിലൂടെ സൈനികരെ അഭിമുഖീകരിച്ചു. അപ്പോഴേയ്ക്കും ആശ്രമത്തിലേയ്ക്ക് കടക്കുന്നതിനായി ജനലിനു സമീപം സൈനികര്‍ ഗോവണിയും വച്ചിരുന്നു. ജനല്‍ വഴി കാസ ഉയര്‍ത്തിയ സമയത്ത് ഗോവണി വഴി മുകളിലേയ്ക്ക് കയറാന്‍ ശ്രമിച്ചുകൊണ്ടിരുന്ന സൈനികര്‍ തലകറങ്ങി വീഴുന്നതുപോലെ ഓരോരുത്തരായി താഴേയ്ക്ക് പതിക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. അസാധാരണമായ ഈ സംഭവം കണ്ടുകൊണ്ട് നിന്നവര്‍ ഉടന്‍ അവിടം വിട്ട് പോവുകയും ചെയ്തു.

പിന്നീട് വിശുദ്ധയും സഹപ്രവര്‍ത്തകരും ചേര്‍ന്ന് മുട്ടുകുത്തി നിന്ന് പട്ടണത്തെ മുഴുവന്‍ സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്തു. ഇതോടെ സൈന്യം നാട്ടില്‍ നിന്ന് ലക്ഷ്യങ്ങള്‍ മുഴുവന്‍ അവസാനിപ്പിച്ച് പിന്‍വാങ്ങുകയും ചെയ്തു. പിന്നീടും പല അവസരങ്ങളിലും വി. ക്ലാര നഗരത്തെ അപകടങ്ങളില്‍ നിന്ന് രക്ഷിച്ചിട്ടുണ്ട്. എല്ലായ്‌പ്പോഴും പ്രാര്‍ത്ഥനയെയും ദിവ്യകാരുണ്യത്തെയുമാണ് വിശുദ്ധ ആയുധങ്ങളായി ഉപയോഗിച്ചിരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ