ഉറങ്ങുന്നതിന് മുമ്പ് വി. അഗസ്റ്റിനോടുള്ള ഈ പ്രാര്‍ത്ഥന ചൊല്ലൂ… അനുഗ്രഹം തീര്‍ച്ച

കത്തോലിക്കാ സഭയില്‍ രാത്രികാലങ്ങളില്‍ ചൊല്ലാനുള്ള അനേകം പ്രാര്‍ത്ഥനകളുണ്ട്. പക്ഷേ, അവയില്‍ പലതും വിശുദ്ധരാല്‍ എഴുതപ്പെട്ടവയല്ല. അഞ്ചാം നൂറ്റാണ്ടിലെ വി. അഗസ്റ്റിന്‍ പഠിപ്പിക്കുന്ന അതിമനോഹരമായ ഒരു പ്രാര്‍ത്ഥനയുണ്ട്. ഉറങ്ങാന്‍ പോവുന്നതിനു മുമ്പ് ചൊല്ലാവുന്നത്.

ഈ പ്രാര്‍ത്ഥനയുടെ പ്രത്യേകത എന്തെന്നാല്‍, ഉറങ്ങാന്‍ പോവുന്ന വ്യക്തിക്കു വേണ്ടി മാത്രമല്ല, ഈ പ്രാര്‍ത്ഥന. മറിച്ച്, പ്രാര്‍ത്ഥന ചൊല്ലുന്ന വ്യക്തിയുടെ കുടുംബത്തിനും ലോകം മുഴുവനും വേണ്ടിയാണ്. മാത്രവുമല്ല, ഈ പ്രാര്‍ത്ഥന അവരെ ദൈവത്തിലേയ്ക്ക് സമര്‍പ്പിക്കുകയും അവിടുത്തെ കൃപയാലും സംരക്ഷണത്താലും നിറയ്ക്കുകയും ചെയ്യും. ആ പ്രാര്‍ത്ഥന ഇപ്രകാരമാണ്…

‘ഈ രാത്രിയില്‍ ജോലിയിലായിരിക്കുന്നവരെയും ഉണര്‍ന്നിരിക്കുന്നവരെയും ഉറങ്ങുന്നവരെയും സങ്കടത്തിലായിരിക്കുന്നവരെയും കാത്തുകൊള്ളണമേ. ഓ.. കര്‍ത്താവായ ഈശോയേ, രോഗികളായ അവിടുത്തെ മക്കളെ സുഖപ്പെടുത്തണമേ.. അദ്ധ്വാനിക്കുന്നവര്‍ക്ക് വിശ്രമമരുളണമേ. മരണാസന്നരെ അനുഗ്രഹിക്കണമേ. തകര്‍ന്നവരെ ആശ്വസിപ്പിക്കണമേ. പീഡിതരുടെമേല്‍ കരുണ കാണിക്കണമേ. അങ്ങയുടെ അനന്തസ്‌നേഹത്തെ പ്രതി സന്തോഷം കൊണ്ട് അവരെയെല്ലാം പൊതിയണമേ. ആമ്മേന്‍.’