കാത്തിരിപ്പിനൊടുവിൽ സേ​ഫ​ർ തോ​റ കൊ​ച്ചി​യി​ൽ

അ​​​ര​​​നൂ​​​റ്റാ​​​ണ്ടി​​​നു​​​ശേ​​​ഷം യ​​​ഹൂ​​​ദ വി​​​ശു​​​ദ്ധ​​​ലി​​​ഖി​​​ത​​​ങ്ങ​​​ളു​​​ടെ കൈ​​​യെ​​​ഴു​​​ത്തു​​​പ്ര​​​തി സേ​​​ഫ​​​ർ തോ​​​റ (​പ​​​ഴ​​​യ​​​നി​​​യ​​​മ പു​​​സ്ത​​​കം) കൊ​​​ച്ചി​​​യി​​​ലെ​​​ത്തി​​​ച്ചു. നീ​​​ണ്ട 46 വ​​​ർ​​​ഷ​​​ങ്ങ​​​ൾ​​​ക്കു​​​ശേ​​​ഷം ഇ​​​സ്രാ​​​യേ​​​ലി​​​ൽ നി​​​ന്ന് എ​​​റ​​​ണാ​​​കു​​​ളം മാ​​​ർ​​​ക്ക​​​റ്റി​​​നു സ​​​മീ​​​പ​​​മു​​​ള്ള ക​​​ട​​​വും​​​ഭാ​​​ഗം സി​​ന​​ഗോ​​ഗി​​ൽ (ജൂ​​​ത​​പ​​​ള്ളി) ​എ​​ത്തി​​​ച്ച സേ​​​ഫ​​​ർ തോ​​​റ​​​യെ ജൂ​​​ത​​ൻ​​മാ​​​ർ ആ​​​ഘോ​​​ഷ​​​പൂ​​​ർ​​​വ​​​മാ​​​ണു വ​​​ര​​​വേ​​​റ്റ​​​ത്.

ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് മൂ​​​ന്നി​​​ന് പ​​​ള്ളി​​​യി​​​ലെ​​​ത്തി​​​ച്ച സേ​​​ഫ​​​ർ തോ​​​റ പ്ര​​​ർ​​ഥ​​​ന​​​ക​​​ൾ​​​ക്കു​​​ശേ​​​ഷം പ​​​ള്ളി​​​യി​​​ലെ ആ​​​രോ​​​ണ്‍ ഹോ​​​ദേ​​​ശി​​​ൽ (​അ​​​ൾ​​​ത്താ​​​ര) സ്ഥാ​​​പി​​​ച്ചു. കൊ​​​ച്ചി​​​യി​​​ലെ മ​​​ല​​​ബാ​​​റി ജൂ​​​ത​​ൻ​​മാ​​ർ​​ക്ക് പു​​​റ​​​മേ ഇ​​​സ്ര​​​യേ​​​ലി​​​ൽ നി​​​ന്ന് നാ​​​ൽ​​​പ​​​തോ​​​ളം ജൂ​​​ത​​ൻ​​മാ​​​ർ ച​​​രി​​​ത്ര​​നി​​​മി​​​ഷ​​​ത്തി​​​നു സാ​​​ക്ഷി​​​ക​​ളാ​​​യി. ദീ​​​പ​​പ്ര​​​ഭ​​​യി​​​ൽ തി​​​ള​​​ങ്ങി​​​യ പ​​​ള്ളി​​​ക്കു​​​ള്ളി​​​ൽ നി​​​ന്ന് ഇ​​​ന്ന​​​ലെ വീ​​​ണ്ടും ഗാ​​​ന​​​ങ്ങ​​​ൾ മു​​​ഴ​​​ങ്ങി​​ക്കേ​​​ട്ട​​​തി​​ന്‍റെ​ ആ​​​വേ​​​ശ​​​ത്തി​​​ലാ​​​ണ് കൊ​​​ച്ചി​​​യി​​​ൽ അ​​​വ​​​ശേ​​​ഷി​​​ക്കു​​​ന്ന മ​​​ല​​​ബാ​​​റി ജൂ​​​ത​​​ൻ​​മാ​​ർ.

ഇ​​​സ്ര​​​യേ​​​ലി​​​ലേ​​​ക്കു കു​​​ടി​​​യേ​​​റി​​​യ എ​​​റ​​​ണാ​​​കു​​​ളം സ്വ​​​ദേ​​​ശി യൂ​​​സ​​​ഫ് ഒ​​​റാ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണ് സേ​​​ഫ​​​ർ തോ​​​റ എ​​​ത്തി​​​ച്ച​​​ത്. എ​​​ട്ട​​​ര വ​​​യ​​​സു​​​ള്ള​​​പ്പോ​​​ഴാ​​​ണ് ത​​​ന്‍റെ കു​​​ടും​​​ബം ഇ​​​സ്രാ​​​യേ​​​ലി​​​ലേ​​​ക്ക് പോ​​​യ​​​തെ​​​ന്ന് യൂ​​​സ​​​ഫ് ഒ​​​റാ​​​ൻ പ​​​റ​​​ഞ്ഞു. സേ​​​ഫ​​​ർ തോ​​​റ ഇ​​​വി​​​ടെ​​​യെ​​​ത്തി​​​ച്ച​​​തി​​​ന് പി​​​ന്നി​​​ൽ അ​​​മ്മ​​​യോ​​​ടും അ​​​മ്മൂ​​​മ്മ​​​യോ​​​ടു​​​മു​​​ള്ള ക​​​ട​​​പ്പാ​​​ടാ​​​ണ്. ത​​​ന്‍റെ അ​​​ഞ്ച് മ​​​ക്ക​​​ളു​​​മാ​​​യി ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം ക​​​ട​​​വും​​​ഭാ​​​ഗം പ​​​ള്ളി​​​യി​​​ൽ എ​​​ത്തി​​​യി​​​രു​​​ന്നു​​​വെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

സേ​​​ഫ​​​ർ തോ​​​റ ഇ​​​രി​​​ക്കു​​​ന്ന പ​​​ള്ളി​​​ക​​​ൾ​​​ക്കു മാ​​​ത്ര​​​മാ​​​ണു ജൂ​​​ത​​വി​​​ശ്വാ​​​സ പ്ര​​​കാ​​​രം ആ​​​രാ​​​ധ​​​ന ന​​​ട​​​ത്താ​​​നു​​​ള്ള സ്വാ​​​ത​​​ന്ത്ര്യ​​​മു​​​ള്ള​​​ത്. മു​​​ട​​​ങ്ങി​​​പ്പോ​​​യ ആ​​​രാ​​​ധ​​​ന​​​ക​​​ൾ വീ​​​ണ്ടും തു​​​ട​​​ങ്ങു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണ് ഇ​​​പ്പോ​​​ൾ സേ​​​ഫ​​​ർ തോ​​​റ ക​​​ട​​​വും​​​ഭാ​​​ഗം പ​​​ള്ളി​​യി​​​ലെ​​​ത്തി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. കു​​​റ​​​ഞ്ഞ​​​ത് പ​​​ത്ത് പേ​​​രെ​​​ങ്കി​​​ലും ആ​​​രാ​​​ധ​​​ന​​​യ്ക്ക് ഉ​​​ണ്ടാ​​​വ​​​ണ​​​മെ​​​ന്നാ​​​ണ് നി​​​യ​​​മം. ഇ​​​പ്പോ​​​ൾ മ​​​ല​​​ബാ​​​റി ജൂ​​​ത വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​പ്പെ​​​ടു​​​ന്ന ഒ​​​രു കു​​​ടും​​​ബം മാ​​​ത്ര​​​മാ​​​ണ് കടവുംഭാഗത്തുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.