തിരുഹൃദയത്തിലെ പ്രതീകങ്ങൾ

ക്രൈസ്തവർ ഏറെ ആദരിക്കുന്ന ചിത്രമാണ് ഈശോയുടെ തിരുഹൃദയത്തിന്റേത്. ഈശോയുടെ തിരുഹൃദയവണക്കത്തിനായി ഒരു മാസം തന്നെ മാറ്റിവയ്ക്കുക പോലും ചെയ്തിട്ടുണ്ട്. ഈശോയുടെ ഈ തിരുഹൃദയം ചില കാര്യങ്ങളുടെ പ്രതീകം കൂടിയാണ്. തിരുഹൃദയ രൂപത്തിലേയ്ക്ക് സൂക്ഷിച്ചുനോക്കിയാൽ അക്കാര്യം ബോധ്യമാകും. ഇത്തരത്തിൽ ഈശോയുടെ തിരുഹൃദയം വഹിക്കുന്ന ചില ചിഹ്നങ്ങളും അവയുടെ സൂചനയും എന്താണെന്ന് നോക്കാം …

1. തീജ്വാല

പഴയനിയമത്തിലെ, അഗ്നിയിൽ അർപ്പിച്ചിരുന്ന ബലികളെയാണ് ഇത് സൂചിപ്പിക്കുന്നത്. ഈശോ അർപ്പിച്ച വലിയ ബലിയുടെ പ്രതീകം.

2. പ്രകാശരശ്മികൾ 

ഞാൻ ലോകത്തിന്റെ പ്രകാശമാകുന്നു; എന്നിൽ വിശ്വസിക്കുന്നവൻ അന്ധകാരത്തിൽ നടക്കുകയില്ല എന്ന ഈശോയുടെ വാക്കുകളാണ് ഈ പ്രകാശരശ്മികൾ സൂചിപ്പിക്കുന്നത്. നമ്മിൽ വെളിച്ചം വീശുന്ന ശക്തിയെന്ന് സൂചന.

3. അമ്പുകൾ 

ഈശോയുടെ തിരുഹൃദയത്തിലൂടെ നിര്‍ഗ്ഗളിക്കുന്ന സ്നേഹത്തിന്റെ പ്രതീകമാണ് അമ്പുകൾ.

4. മുൾക്കിരീടം 

ഈശോയുടെ തിരുഹൃദയത്തോട് ചുറ്റപ്പെട്ട രീതിയിലാണ് മുൾക്കിരീടം കാണപ്പെടുന്നത്. തന്റെ ഹൃദയത്തോടു ചേർത്ത് ഈശോ സ്വീകരിച്ച മുറിവുകളെയും വേദനയെയുമാണ് അത് സൂചിപ്പിക്കുന്നത്.

5. കുരിശ് 

അപമാനത്തിന്റെ അടയാളമായിരുന്ന കുരിശ് മഹത്വത്തിന്റെ ചിഹ്നമായത് ഈശോ ആ കുരിശ് തന്റെ ഹൃദയത്തിൽ സ്വീകരിച്ചതിനാലും കുരിശിലെ ഭാരം മുഴുവൻ ഹൃദയത്തിൽ ഏറ്റെടുത്തതിനാലുമാണ് എന്ന സൂചനയാണ് വിശുദ്ധ കുരിശ് നൽകുന്നത്.