തിരുഹൃദയ ദാസസമൂഹ ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കമായി

കോട്ടയം: തിരുഹൃദയ ദാസസമൂഹത്തിന്റെ ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കമായി. നവംബർ 21-ാം തീയതി മാതൃഭവനമായ തിരുഹൃദയക്കുന്ന് ആശ്രമത്തിൽ വച്ച് നടന്ന കൃതജ്ഞതാബലിക്ക് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് മുഖ്യകാർമ്മികത്വം വഹിച്ചു. തുടർന്നു നടന്ന സമ്മേളനത്തിൽ ശതാബ്ദി ഉദ്ഘാടനം നിർവ്വഹിക്കുകയും ചെയ്തു.

ദൈവത്താൽ വിളിച്ചുചേർക്കപ്പെട്ടവരുടെ സമൂഹമാണ് സന്യാസ സമൂഹമെന്നും അവർ തങ്ങളുടെ പരിമിതികളെക്കുറിച്ച് അതിരു കവിഞ്ഞ് ആകുലപ്പെടാതെ തങ്ങളുടെ ഉത്തരവാദിത്വം തീക്ഷ്ണതയോടെ അനുവർത്തിക്കുന്നതിൽ ശ്രദ്ധിക്കണമെന്നും ഉറവിടങ്ങളിലേയ്ക്ക് തിരിച്ചുപോയി സ്ഥാപകപിതാവിന്റെ സിദ്ധി കണ്ടറിഞ്ഞ് കാലാനുസൃതമായ മാറ്റം വരുത്തി സഭയിൽ സാക്ഷ്യം നൽകുവാൻ സമർപ്പിതർക്ക് കഴിയണമെന്നും അദ്ദേഹം തന്റെ സന്ദേശത്തിൽ വ്യക്തമാക്കി. സഭയുടെ ചരിത്രം അനുസ്മരിച്ചും അതിന്റെ നന്മകൾ സ്വീകരിച്ചും പുതുതലമുറയ്ക്ക് വെളിച്ചം നൽകുവാൻ ശതാബ്ദിയിലേയ്ക്ക് പ്രവേശിക്കുന്ന ഈ സമൂഹത്തിന് കഴിയട്ടെയെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. തുടർന്ന് കോട്ടയം അതിരൂപതാ സഹായമെത്രാൻ ഗീവർഗീസ് മാർ അപ്രേം ശതാബ്ദി ലോഗോ പ്രകാശനം ചെയ്യുകയും ക്‌നാനായ-മലങ്കര പുനരൈക്യത്തിന് തിരുഹൃദയ ദാസസമൂഹം നൽകിയ സേവനങ്ങളെ അനുസ്മരിക്കുകയും ചെയ്തു.

സുപ്പീരിയർ ജനറൽ റവ. ഡോ. സ്റ്റീഫൻ മുരിയങ്കോട്ടുനിരപ്പിൽ അദ്ധ്യക്ഷത വഹിച്ചു. വികാരി ജനറൽ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, ശ്രീ. തോമസ് ചാഴികാടൻ എം.പി., ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ., എന്നിവർ ആശംസകൾ അർപ്പിച്ചു. ഫാ. മാത്യു കുഴിപ്പള്ളി സ്വാഗതവും, ഫാ. മാത്യു കുരിയത്തറ നന്ദിയും അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.