യോദ്ധാവിന്റെ ഹൃദയം

സ്‌നേഹരഹിതരും നന്ദികെട്ടവരുമായ ഒരു ജനതയ്ക്ക് വേണ്ടിയാണ് ക്രിസ്തു കുരിശില്‍ കയറിയത്. ആ ജനക്കൂട്ടത്തില്‍ ഞാനും നീയും ഒക്കെ ഉണ്ട്. ഒരു രാജ്യത്തിനുവേണ്ടി ഭടന്മാര്‍ രാവും പകലും യുദ്ധമുഖത്തുനിന്നും പോരാടി ശരീരം മുഴുവന്‍ മുറിവേറ്റ് രക്തം ഒഴുകി നില്‍ക്കുന്നതുപോലെ, ക്രിസ്തു ഒരു വിശ്വസ്ത ഭടനായി ശരീരം മുഴുവന്‍ മുറിവുകള്‍ ഏറ്റുവാങ്ങിയത് എനിക്ക് വേണ്ടിയാണ്.

എന്റെ ആത്മാവിന്റെ രക്ഷ ഉറപ്പു വരുത്തിയ ഒരു യോദ്ധാവിന്റെ മുറിവേറ്റ ഹൃദയമാണ് ക്രിസ്തുവിന്റേത്. ഒരിക്കലും പിന്തിരിയാതെ, സ്‌നേഹം കൊണ്ട് സ്വരം നിലച്ചുപോയ ഈശോ, പീലാത്തോസിന്റെ മുന്‍പില്‍ കുറ്റവാളിയെപോലെ നിശബ്ദനായി നില്‍ക്കുമ്പോഴും , ചാട്ടവാറാല്‍ ശരീരം ചിതറി തെറിച്ചപ്പോഴും ക്രിസ്തുവിന്റെ കണ്ണുകളില്‍ തെളിഞ്ഞത് എന്റെ മുഖമാണ്. അവന്റെ ഹൃദയത്തില്‍ മുഴങ്ങിയത് എന്റെ പേരാണ്. വിട്ടുകൊടുത്തില്ല എന്നെ ശത്രു കരങ്ങളില്‍..എനിക്കു വേണ്ടി ജീവന്‍ വെടിഞ്ഞുള്ള ക്രിസ്തുവിന്റെ പോരാട്ടം..എനിക്കുവേണ്ടി പൊരുതുന്നവന്റെ ചങ്കില്‍ ചാഞ്ഞ് ആ സുരക്ഷിതത്വം ഞാന്‍ എന്നും അനുഭവിക്കണം !!!

റോസിന പീറ്റി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.