ദിവ്യസ്നേഹാഗ്നി: ശാന്തത ഒരു ശക്തിയാണ്

ജീവിതത്തിൽ ശാന്തത ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാകില്ല. എന്നാൽ, ഇന്നത്തെ ലോകത്തിന്റെ ആകുലതകളും ഉത്കണ്ഠകളും നമ്മെ പലപ്പോഴും അതിന് അനുവദിക്കാതെ പോകുന്നു. ജീവിത സാഹചര്യങ്ങളോട് നാം അറിയാതെതന്നെ പ്രതികരിച്ചു പോകുന്നു. തിരുവചനത്തിലൂടെ ഈശോ നമ്മെ ഓർമ്മിപ്പിക്കുന്നു. ഞാൻ ശാന്തശീലനും വിനീത ഹൃദയനുമാകയാൽ നിങ്ങൾ എന്നിൽ നിന്ന് പഠിക്കുവിൻ.

തനിക്കെതിരായി വ്യാജാരോപണങ്ങൾ ഉന്നയിക്കപ്പെട്ടപ്പോഴും മരണശിക്ഷയ്ക്ക് വിധിക്കപ്പെട്ടപ്പോഴും മുൾമുടി തലയിൽ ആഴ്ന്നിറങ്ങിയപ്പോഴും ചാട്ടവാറടികളാൽ ദേഹം മുഴുവൻ മുറിഞ്ഞപ്പോഴും മറ്റുള്ളവരുടെ പരിഹാസങ്ങളും നിന്ദനങ്ങളും ഏൽക്കേണ്ടി വന്നപ്പോഴും അവിടുന്ന് ഏറ്റവും ശാന്തനായിരുന്നു. ഒന്നിനോടും അവിടുന്ന് പ്രതികരിച്ചില്ല. തന്റെ നിരപരാധിത്വം തെളിയിക്കാൻ മുതിർന്നില്ല.

ശാന്തത ഒരു കഴിവുകേടല്ല. അതൊരു ശക്തിയാണ്. ജീവിതത്തിൽ വ്യാജമായ കുറ്റാരോപണങ്ങൾ ഏൽക്കേണ്ടി വരുമ്പോൾ ഈ ശാന്തത വെടിയാതെ നമുക്ക് കാത്ത് സൂക്ഷിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.