ദിവ്യസ്നേഹാഗ്നി: ശാന്തശീലനായ ഈശോയെ അനുകരിക്കാം

‘ശാന്തശീലർ ഭാഗ്യവാന്മാർ അവർ ഭൂമി അവകാശമാക്കും.’ ഞാൻ ശാന്തശീലനും വിനീതഹൃദയനുമാകയാൽ എന്നിൽ നിന്ന് പഠിക്കുവിൻ എന്ന് പറഞ്ഞപ്പോൾ അവിടുന്ന് അവയെ സവിശേഷമായ രീതിയിൽ ശിഷ്യർക്ക് നിർദ്ദേശിച്ച് നൽകുകയായിരുന്നു. ഈശോയുടെ ജീവിതത്തിൽ ഉടനീളം ഈ ശാന്തത എന്ന പുണ്യം നിറഞ്ഞു നിൽക്കുന്നതായി കാണാൻ സാധിക്കും.

വ്യഭിചാരത്തിൽ പിടിക്കപ്പെട്ട സ്ത്രീയോടും സമരിയാക്കാരി സ്ത്രീയോടും എത്രമാത്രം ശാന്തതയോടെയാണ് അവിടുന്ന് സംസാരിച്ചതും മാനസാന്തരത്തിലേക്ക് നയിച്ചതും. ഒറ്റിക്കൊടുത്ത യൂദാസിനെയും തള്ളിപ്പറഞ്ഞ പത്രോസിനെയും ശാന്തതയോടെയാണ് അവിടുന്ന് തന്നോട് ചേർത്തുനിറുത്തിയത്. ഈശോയുടെ പീഡാസഹന വേളകളിലും ഈ ശാന്തത നമുക്ക് ദർശിക്കാനാവും.

ശാന്തതയുള്ളവർ വരാനിരിക്കുന്ന ജീവിതത്തിൽ മാത്രമല്ല, ഈ ജീവിതത്തിൽ പോലും സന്തോഷം സ്വന്തമാക്കുമെന്ന് സങ്കീർത്തകൻ പറയുന്നു. നമ്മുടെ ജീവിതത്തിലും ശാന്തത നൽകുവാൻ ഈശോയ്ക്ക് മാത്രമേ സാധിക്കൂ. ഈശോയിൽ നിന്നുതന്നെ നമുക്ക് ശാന്തത സ്വന്തമാക്കാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.