ദിവ്യസ്‌നേഹാഗ്നി: സ്നേഹം വറ്റാത്ത ഹൃദയം

ദൈവത്തിന്റെ വറ്റാത്ത സ്നേഹത്തെ പ്രതിഫലിപ്പിക്കുന്ന ഈശോയുടെ തിരുഹൃദയത്തെ ധ്യാനിക്കുമ്പോൾ കോവിഡിന്റേയും യുദ്ധഭീഷണിയുടെയും ഈ കാലഘട്ടത്തിൽ നാളെയെക്കുറിച്ചുള്ള ആകുലതയിൽ കഴിയുന്ന നമ്മുടെ ചുറ്റുമുള്ളവരെ ഓർമ്മിക്കാം. ഒരു നേരത്തെ ആഹാരത്തിനായി കേഴുന്നവരുടെ ദീനരോദനം നമ്മുടെ ചുറ്റിലുമുണ്ട്.

ദൈവം നമ്മുടെ മുൻപിൽ പല രൂപത്തിലും ഭാവത്തിലും കടന്നുവരുമ്പോൾ നമുക്ക് മുഖം തിരിക്കാതിരിക്കാം. ഒരു സഹായ ഹസ്തം നൽകാം. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ നന്മ ചെയ്യാം. സ്നേഹത്തിന് രൂപവും ഭാവവും നൽകാം. സ്നേഹത്തെ നമ്മിൽ വളർത്തി സ്വാർത്ഥതയെയും വിദ്വെഷത്തെയും നമ്മിൽ നിന്നും അകറ്റാം. സ്നേഹത്തിന്റെ പാഠശാലയായ ദിവ്യഹൃദയത്തെ നോക്കി നമുക്ക് പഠിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.