ദിവ്യസ്നേഹാഗ്നി: കരുതുന്ന സ്നേഹം

രുചി പകരുന്ന മധുരം കുറച്ചുകാലം കഴിയുമ്പോള്‍ നാം മറന്നേക്കാം. പക്ഷേ, ഉണ്ണാന്‍ മറന്നാലും ഊട്ടാന്‍ മറക്കാത്ത കരുതലിന്റെ കാത്തിരിപ്പിന്റെ മാധുര്യം മനുഷ്യഹൃദയങ്ങളില്‍ എന്നും പച്ചകെടാതെ നില്‍ക്കുന്ന ഒരു അനുഭവമാണ്. എത്രമാത്രം ആ ഹൃദയം നീ രുചിച്ചറിഞ്ഞു? ആ ഹൃദയ സ്പന്ദനങ്ങളോട് നിന്റെ കാതുകള്‍ നീ ചേര്‍ത്തുവെച്ചു. അവിടെയാണ് യോഹന്നാന്‍ ശ്ലീഹായുടെ വാക്കുകള്‍ ശ്രദ്ധേയമാകുക. ‘അത് കര്‍ത്താവാണ്.’ തോട്ടക്കാരന്‍ എന്ന് കരുതി സംസാരിച്ചു നിന്ന മഗ്ദലനയ്ക്ക് ‘മറിയം’ എന്ന യേശുവിന്റെ ഒറ്റ വിളിയില്‍ അത് തന്റെ കര്‍ത്താവാണെന്ന് തിരിച്ചറിയുവാന്‍ സാധിച്ചു.

അകലങ്ങളില്‍ അദ്രശ്യനായി നില്‍ക്കുന്നവനല്ല, എന്റെ ചാരെ എന്നെ ചേര്‍ത്ത് നിറുത്തുന്ന ആ ഹൃദയത്തിലേക്ക് കാതുകളും മനസും അര്‍പ്പിച്ചുകൊണ്ട് ആ മാധുര്യം മുഴുവന്‍ ഒപ്പിയെടുത്തുകൊണ്ട് അദ്ഭുതങ്ങള്‍ സ്രഷ്ടിക്കുന്നവരാകാം. നമുക്ക് പ്രാര്‍ഥിക്കാം. ഈശോയുടെ മാധുര്യമുള്ള തിരുഹൃദയമേ, ഞങ്ങളുടെ മേല്‍ സ്നേഹമായിരിക്കണമേ.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.