തിരുഹൃദയവണക്കം: 23-ാം ദിവസം

ജപം

സ്ലീവാമരത്തിന്മേല്‍ തൂങ്ങിക്കിടക്കയില്‍ കുന്തത്താല്‍ കുത്തിത്തുറക്കപ്പെട്ടു അവസാന തുള്ളി കൂടെ എനിക്കായി ചിന്തിയ കൃപ നിറഞ്ഞ ഈശോയുടെ ദിവ്യഹൃദയമേ! അങ്ങേ പരിശുദ്ധ ഹൃദയത്തില്‍ കാണപ്പെടുന്ന ആ കുരിശ് എന്റെ കഠിന പാപങ്ങളാല്‍ ഉണ്ടായതാണെന്നു ഞാന്‍ അനുസരിച്ചു പറയുന്നു. എന്റെ നന്ദിഹീനതയാലും പാപത്താലും വ്രണപ്പെട്ട ഈശോയുടെ തിരുഹൃദയമേ! ഞാന്‍ മരിക്കുന്നതിനു മുമ്പ് എന്റെമേല്‍ ദയയായിരിക്കേണമേ.

കര്‍ത്താവേ! ഞാന്‍ മരിക്കുന്നതിനു മുമ്പ് എന്റെ പാപങ്ങളെ ഓര്‍ത്ത് മനസ്താപപ്പെടുന്നതിനും അവയ്ക്കു തക്കതായ പരിഹാരം ചെയ്ത് അങ്ങില്‍ നിദ്ര പ്രാപിക്കുന്നതിനും അങ്ങേ എത്രയും ദുഃഖകരമായ കുരിശുമരണത്തെക്കുറിച്ച് എന്നെ ദയാപൂര്‍വ്വം തൃക്കണ്‍പാര്‍ത്തരുളണമേ.

സുകൃതജപം

ഈശോയുടെ തിരുഹൃദയമേ, എന്നും എപ്പോഴും ഞങ്ങളുടെ ഹൃദയത്തില്‍ വാഴണമേ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.