റുവാണ്ടന്‍ പ്രസിഡന്റ്  പാപ്പയെ സന്ദര്‍ശിച്ചു

റുവാണ്ട: റുവാണ്ടന്‍ പ്രസിഡന്റ് പോള്‍ കഗാമെ തിങ്കളാഴ്ച  ഫ്രാന്‍സീസ് പാപ്പയെ വത്തിക്കാനില്‍ സന്ദര്‍ശിച്ചു. വത്തിക്കാനും  റുവാണ്ടയും തമ്മിലുള്ള മെച്ചപ്പെട്ട ഉഭയകക്ഷിബന്ധങ്ങള്‍, ദേശീയ ഐക്യം സമാധാന സംസ്ഥാപനം എന്നീ വിഷയങ്ങളായിരുന്നു കൂടിക്കാഴ്ചയിലെ ചര്‍ച്ചാ വിഷയം. സഭയുടെ അഭിഷിക്തരില്‍ നിന്ന് സംഭവിച്ചു പോയ വീഴ്ചകളില്‍ ഫ്രാന്‍സിസ് പാപ്പ ഖേദം പ്രകടിപ്പിച്ചു. തെറ്റുകളില്‍ പശ്ചാത്തപിച്ചു കൊണ്ട് സമാധാനം പരിപോഷിപ്പിക്കാനും സാധിക്കട്ടെയെന്നായിരുന്നു പാപ്പ ആശംസിച്ചത്.

ആഫ്രിക്കയില്‍ സംഘര്‍ഷങ്ങളും പ്രകൃതിദുരന്തങ്ങളും മൂലമുണ്ടായിരിക്കുന്ന ദുരിതങ്ങളിലും കുടിയേറ്റ പ്രശ്‌നങ്ങളിലും പാപ്പായും പ്രസിഡന്റും  ആശങ്ക പ്രകടിപ്പിക്കുകയും അഭയാര്‍ത്ഥികള്‍ക്ക് അന്താരാഷ്ട്രസമൂഹത്തിന്റയും ദേശീയ സംഘടനകളുടെയും സഹായം ആവശ്യമാണെന്ന വസ്തുത അനുസ്മരിക്കുകയും ചെയ്തു. കര്‍ദ്ദിനാള്‍ പീയെത്രൊ പരോളിനുമായും വത്തിക്കാന്റെ വിദേശബന്ധ കാര്യാലയമേധാവി ആര്‍ച്ചുബിഷപ്പ് പോള്‍ ഗാല്ലഗെറുമായും പ്രസിഡന്റ് പോള്‍ കഗാമെ സംഭാഷണം നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.