റുവാണ്ടൻ വംശഹത്യയ്ക്ക് ശേഷം അനുരഞ്ജനത്തിന്റെ താക്കോലായി വർത്തിച്ചത് ദിവ്യകാരുണ്യം: കർദ്ദിനാൾ അന്റോയ്നെ കാമ്പണ്ട

27 വർഷങ്ങൾക്ക് മുൻപ് റുവാണ്ട നേരിട്ട വംശഹത്യയ്ക്ക് ശേഷം അനുരഞ്ജത്തിന്റെ താക്കോലായി പ്രവർത്തിച്ചത് ദിവ്യകാരുണ്യമാണെന്നു റുവാണ്ടൻ കർദ്ദിനാൾ അന്റോയ്‌നെ കാമ്പണ്ട. 52 -മത് ദേശീയ ദിവ്യകാരുണ്യ കോൺഗ്രസിന് റുവാണ്ട ആതിഥേയത്വം വഹിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

ജൂലൈ 15 മുതൽ 18 വരെയായിരിക്കും ദേശീയ ദിവ്യകാരുണ്യ കോൺഗ്രസ്. 2021 സെപ്റ്റംബറിൽ ഹങ്കറിയിൽ വെച്ചായിരിക്കും അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസ് നടത്തപ്പെടുക. ദിവ്യകാരുണ്യം ഐക്യത്തിന്റെയും അനുരഞ്ജനത്തിന്റെയും സ്നേഹത്തിന്റെയും സ്രോതസ്സാണ് എന്ന് കർദിനാൾ പറഞ്ഞു.

1994 -ൽ റുവാണ്ടയിൽ നടന്ന വംശഹത്യയുടെ ഇരുപത്തിയേഴാം വാർഷികത്തിനോടനുബന്ധിച്ചാണ് ദിവ്യകാരുണ്യ കോൺഗ്രസ് നടത്തപ്പെടുന്നത്. പത്തു ലക്ഷത്തിലധികം ആളുകൾ മരണമടഞ്ഞ ആ കൂട്ടക്കൊല രാജ്യത്തെയെന്നപോലെ ലോക രാഷ്ട്രങ്ങളെ മുഴുവൻ നടുക്കിയിരുന്നു. നാല് വർഷത്തിലൊരിക്കലാണ് ദിവ്യകാരുണ്യ കോൺഗ്രസ് നടക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.