പുരാതന ദൈവാലയത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി

ക്രൈസ്തവ മതപീഡങ്ങളുടെ കാലത്ത് തകർക്കപ്പെട്ട ദൈവാലയത്തിന്റെ അവശിഷ്ടങ്ങൾ ഡബ്ലിനിൽ നിന്നും കണ്ടെത്തി. മുന്നൂറു വർഷം പഴക്കമുള്ള ദൈവാലയത്തിന്റെ അടിത്തറയാണ് പുരാവസ്തു ഗവേഷകർ കണ്ടെത്തിയത്.

പത്തുനിലയുള്ള കെട്ടിടം നിർമ്മിക്കുന്നതിനായി കുഴിയെടുക്കലിനിടെ ഒരു സംഘം പുരാവസ്തു ഗവേഷകർ ആണ് ദൈവാലയത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. വളരെ ശ്രദ്ധയോടെ ആയിരുന്നു ഖനനം. കാരണം ഇവിടെ ഒരു സ്മാരകമുണ്ടെന്നു സഭയുടെ രേഖകളിൽ പറഞ്ഞിരുന്നു എന്ന് പുരാവസ്തു ഗവേഷകനായ ഫ്രാൻക് മെലസ് വെളിപ്പെടുത്തി. അവശിഷ്ടങ്ങൾ ഡിസംബർ മാസം അവസാനത്തോടെ പൂർണ്ണമായും പുറത്തെടുക്കാൻ സാധിക്കും എന്ന പ്രതീക്ഷയിലാണ് ഗവേഷകർ.

1709 ൽ പണിത സെന്റ് ആൻഡ്രൂസ് ദൈവാലയത്തിന്റെ അവശിഷങ്ങളാണ് ഇത് എന്ന് സംശയിക്കുന്നതായി ഗവേഷകർ വെളിപ്പെടുത്തി. കത്തോലിക്കാ വിശ്വാസത്തെ വളരാൻ അനുവദിക്കാതിരുന്നപ്പോഴും ഈ പള്ളിയും വിശ്വാസികളും ആദ്യ നൂറു വർഷത്തിനിടെ വളർച്ചയുടെ പാതയിലായിരുന്നു. പിന്നീടാണ് ഇത് തകർക്കപ്പെട്ടത്.