റൂബി ജൂബിലി ആഘോഷങ്ങള്‍ക്കു റോമില്‍ തുടക്കം

റോം: ചാവറ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ ആന്‍ഡ് ഇന്റര്‍റിലീജിയസ് സ്റ്റഡീസിന്റെ റൂബി ജൂബിലി ആഘോഷങ്ങള്‍ക്കു റോമില്‍ തുടക്കം കുറിച്ചു. ഇറ്റലിയിലെ ഇന്ത്യന്‍ അംബാസഡര്‍ അനില്‍ വാധ്‌വയായിരുന്നു  ഉദ്ഘാടനം നിര്‍വ്വഹിച്ചത്. കര്‍ദ്ദിനാള്‍ ലിയനാര്‍ദോ സാന്ദ്രിയുടെ പൗരസ്ത്യസഭകള്‍ക്കുള്ള സന്ദേശവും മോണ്‍. മക്‌ലീന്‍ കമിംഗ്‌സും മതാന്തര സംവാദത്തിന് വേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ തലവന്‍ കര്‍ദിനാള്‍ ജീന്‍ തൗറാന്‍ അയച്ച സന്ദേശം മോണ്‍. സാന്റിയാഗോ മൈക്കിളും, സിഎംഐ പ്രിയോര്‍ ജനറാള്‍ റവ. ഡോ. പോള്‍ ആച്ചാണ്ടിയുടെ സന്ദേശം റവ. ഡോ. ചെറിയാന്‍ തുണ്ടുപറമ്പിലും വായിച്ചു.

ചാവറ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ റവ. ഡോ. ഐസക് ആരിക്കാപ്പള്ളില്‍ സ്വാഗതം പറഞ്ഞു. ഗ്രിഗോറിയന്‍ യൂണിവേഴ്‌സിറ്റി പ്രഫ. ബ്രയന്‍ ലോബോ, ഇന്ത്യന്‍ വൈദിക – സന്യാസ – വിദ്യാര്‍ഥികളുടെ കൂട്ടായ്മയുടെ പ്രസിഡന്റ് ജോജപ്പാ പൊലിസേറ്റി എന്നിവര്‍ പ്രസംഗിച്ചു. റൂബി ജൂബിലിയോടനുബന്ധിച്ച് കാരുണ്യവും അനുകമ്പയും വിവിധ മതങ്ങളില്‍ എന്ന വിഷയത്തെ ആസ്പദമാക്കി അന്തര്‍ദേശീയ മതാന്തര സെമിനാര്‍ നടത്തട്ടെു.

ബംഗളൂരു ധര്‍മരാം വിദ്യാക്ഷേത്രം പ്രസിഡന്റ് റവ. ഡോ. പോളച്ചന്‍ കോച്ചാപ്പിള്ളി സിഎംഐ, തിയോളജി ഡീന്‍ റവ. ഡോ. ജോയി ഫിലിപ്പ് കാക്കനാട്ട് സിഎംഐ, റവ. ഡോ. ജോര്‍ജ് കണിയാരകത്ത് സിഎംഐ, റവ. ഡോ. അഗസ്റ്റിന്‍ തോട്ടക്കര സിഎംഐ, ഡോ. ഇല്ലിയാസ് അനിമോന്‍, തിരക്കഥാകൃത്ത് ജോണ്‍പോള്‍, കൊച്ചി ചാവറ സാംസ്‌കാരിക കേന്ദ്രം ഡയറക്ടര്‍ റവ. ഡോ. റോബി കണ്ണന്‍ചിറ, ഇറ്റലിയന്‍ ഹിന്ദു യൂണിയന്‍ വൈസ് പ്രസിഡന്റ് ഹംസാനന്ദഗിരി തുടങ്ങിയവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്.

കടപ്പാട് : ദീപിക

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.